Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടിയിലെ സോപ്പ് കുട്ടൻമാരും അമുൽ ബേബിമാരും നേതാക്കളെ അപമാനിക്കുന്നു -കൊടിക്കുന്നിൽ

text_fields
bookmark_border
പാർട്ടിയിലെ സോപ്പ് കുട്ടൻമാരും അമുൽ ബേബിമാരും നേതാക്കളെ അപമാനിക്കുന്നു -കൊടിക്കുന്നിൽ
cancel

ന്യൂഡൽഹി: പാർട്ടിയിലെ സോപ്പ് കുട്ടൻമാരും അമുൽ ബേബിമാരും സമൂഹ മാധ്യമങ്ങളിലൂടെ നേതാക്കളെ അപമാനിക്കുകയാണെന്ന ് കൊടിക്കുന്നിൽ സുരേഷ് എം.പി. കുറച്ചു നാളായി മുതിർന്ന നേതാക്കൾക്കെതിരെ സംഘടിത ആക്രമണം നടക്കുന്നു. പി.ജെ കുര്യൻ, കെ.വി തോമസ്, ഇപ്പോൾ എ.കെ ആൻറണിക്കെതിരെയും. എ.കെ ആൻറണിയെ അപമാനിക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.

മുതിർന്ന നേതാക്കൾക്കെതിരെ, അവരെ മാറ്റാൻ പാർട്ടിക്കുള്ളിൽ ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ട്. പാർട്ടിയിൽ യുവാക്കൾക്ക് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളെ ഉൻമൂലനം ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്രത്തിൽ പ്രതിപക്ഷത്തിന് അർഹമായ പരിഗണന നൽകണമെന്നും കഴിഞ്ഞ തവണ അടിയന്തര പ്രമേ‍യം അവതരിപ്പിക്കാൻ പോലും അവസരം നൽകിയില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അവസരങ്ങളും അവകാശങ്ങളും അടിച്ചമർത്തിയാൽ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kodikkunnil-suresh-against-who-criticize-ak-antony
Next Story