Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടി സുനിക്ക് ജയിലിൽ...

കൊടി സുനിക്ക് ജയിലിൽ അതിസുരക്ഷ; ഭക്ഷണമുൾപ്പെടെയുള്ളവ പരിശോധിക്കും

text_fields
bookmark_border
kodi suni
cancel

തൃശൂർ: ജയിലിൽവെച്ച്​ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന വെളിപ്പെടുത്തലി​െൻറ അടിസ്ഥാനത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് സുരക്ഷ വർധിപ്പിച്ചു. ജയിൽ ഐ.ജിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

നിലവിൽ അതിസുരക്ഷ ജയിലിലാണ് കൊടിസുനിയെ പാർപ്പിച്ചിരിക്കുന്നത്. ഭക്ഷണമുൾപ്പെടെയുള്ളവ വിശദ പരിശോധനക്ക് ശേഷമേ നൽകാവൂ എന്ന്​ നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമോയെന്നത് സംബന്ധിച്ച് ജയിൽ ഡി.ജി.പിയും ആഭ്യന്തര വകുപ്പും തീരുമാനിക്കും. സഹതാപം നേടാനുള്ള തന്ത്രമാണോ ഇതെന്നും സംശയിക്കുന്നുണ്ട്.

അതേസമയം, കൊടി സുനിയുടെയും ഫ്ലാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ്​ റഷീദി​െൻറയും ഫോൺവിളികളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp caseKodi Suni
News Summary - Kodi Suni's security tightened in jail
Next Story