കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന് മാതാവ്
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനിയെന്ന സുനിൽകുമാറിനെ ജയിൽ മാറ്റണമെന്ന് മാതാവ്. 13 വർഷത്തിലേറെയായി മകനെ കാണാൻ സാധിക്കുന്നില്ലെന്നും പ്രായാധിക്യമുള്ളതിനാൽ യാത്ര ബുദ്ധിമുട്ടാണെന്നും പറഞ്ഞ് മലപ്പുറം തവനൂർ ജയിലിൽനിന്ന് സുനിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് മാതാവ് എൻ.പി. പുഷ്പ ഹൈകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഇതിൽ സർക്കാറിന്റെ നിലപാട് തേടിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ഹരജി 18ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
ഈ വർഷവും കഴിഞ്ഞ വർഷവും ഓരോ തവണ പരോൾ അനുവദിച്ചത് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയായിരുന്നു. അതിനാൽ കാണാൻ കഴിഞ്ഞില്ല. ഈ വർഷമാദ്യം മറ്റൊരു കേസിന്റെ വിചാരണക്ക് താൽക്കാലികമായി കണ്ണൂർ ജയിലിലേക്ക് മാറ്റിയിരുന്നു. അവിടെ 15 ദിവസത്തെ പരോൾ അനുവദിച്ചെങ്കിലും വ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് തിരികെ കൊണ്ടുപോയതിനാൽ കാണാനായില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

