Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ട​തു​സ​ർ​ക്കാ​ർ...

ഇ​ട​തു​സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച​ത്​ തി​രു​ത്തി​യ പ​ട്ടി​ക; ഒ​മ്പ​തു​പേ​രു​ക​ൾ മു​ഖ്യ​മ​ന്ത്രി വെ​ട്ടി

text_fields
bookmark_border
ഇ​ട​തു​സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച​ത്​ തി​രു​ത്തി​യ പ​ട്ടി​ക; ഒ​മ്പ​തു​പേ​രു​ക​ൾ മു​ഖ്യ​മ​ന്ത്രി വെ​ട്ടി
cancel

തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം  വാർഷികാഘോഷങ്ങളുടെ ഭാഗമായി ശിക്ഷയിളവിന് പരിഗണിക്കുന്ന  തടവുകാരുടെ പട്ടിക ഇടതുസർക്കാർ ഗവർണർക്ക് സമർപ്പിച്ചത് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി എന്ന  സുനിൽകുമാർ, തൃശൂർ ശോഭാസിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരൻ  ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാം ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഒഴിവാക്കിയശേഷമാണെന്ന് ഒൗദ്യോഗികവൃത്തങ്ങൾ. പട്ടികയിൽനിന്ന് ഒമ്പതു പേരെ മുഖ്യമന്ത്രി നേരിട്ട് വെട്ടി ഒഴിവാക്കുകയായിരുന്നുവെന്നും അറിയുന്നു. 

 പട്ടിക പരിശോധിച്ച ഗവർണർ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉന്നയിച്ചതോടെ ഇതിൽ വ്യക്തത വരുത്താൻ മന്ത്രസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ സർക്കാറി‍​െൻറ  അവസാനകാലത്ത്, 2015ലെ സ്വാതന്ത്ര്യദിനത്തി‍​െൻറ ഭാഗമായി ശിക്ഷയിളവിനായി 2580 തടവുകാരുടെ പട്ടിക തയാറാക്കിയിരുന്നു. ഇതിൽ ഗവർണർ വ്യക്തത തേടിയതോടെ നടപടിക്രമങ്ങൾ മരവിപ്പിച്ചു.  തെരഞ്ഞെടുപ്പ് വിഞ്ജാപനം വന്നതോടെ തുടർനടപടികളും ഉണ്ടായില്ല.

പുതിയ സർക്കാർ കേരളപ്പിറവിയുടെ ഭാഗമായി ശിക്ഷയിളവ് നൽകാൻ തീരുമാനിച്ചപ്പോൾ 1934പേർ ഉൾപ്പെടുന്ന പുതിയപട്ടിക ജയിൽവകുപ്പ് സർക്കാറിന് കൈമാറി. തുടർന്ന് സൂക്ഷ്മപരിശോധനയിൽ 1869 ആയി കുറച്ചു. ജയിലിൽ ക്രമസമാധാനപ്രശ്നമുണ്ടാക്കിയ കൊടി സുനിയും കിർമാണി  മനോജും ഉൾപ്പെടെ പലരും ഇതോടെ പട്ടികയിൽനിന്ന് പുറത്തായി. 

 യു.ഡി.എഫ് കാലത്ത് ശിക്ഷയിളവിന് അർഹരെന്ന് കണ്ടെത്തിയ 711 പേരാണ് ആകെ പുറത്തായത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയ‍​െൻറ പരിഗണനക്കായി കൈമാറി.  കൊടുംകുറ്റവാളികളെന്ന് കണ്ടെത്തി കാപ്പ ചുമത്തപ്പെട്ടവരെ ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തി‍​െൻറ നിർദേശം. ഇതി‍​െൻറ അടിസ്ഥാനത്തിൽ കരാട്ടേ സുരേഷ്, ലാലു, നൗഷാദ്, കൃഷ്ണകുമാർ, സനീഷ്, ഷിേൻറാ, ഓം പ്രകാശ്, മുഹമ്മദ് നിസാം, സുജിത്ത് എന്നീ ഒമ്പതുപേരെ മുഖ്യമന്ത്രി തന്നെ വെട്ടി. തുടർന്ന് 1860 പേരടങ്ങുന്ന പട്ടിക ഗവർണർക്ക് കൈമാറിയെങ്കിലും അദ്ദേഹം വ്യക്തത ആവശ്യപ്പെട്ടതോടെ പട്ടിക മന്ത്രിസഭ ഉപസമിതിക്ക് കൈമാറി.  

സൂക്ഷ്മപരിശോധനക്കുശേഷം പട്ടിക ഗവർണർക്ക് കൈമാറും. ഇതു ഗവർണർ അംഗീകരിച്ച് ശിക്ഷയിളവിന് സർക്കാർ ഉത്തരവിറക്കിയാലും എല്ലാവരെയും ഒറ്റയടിക്ക് വിട്ടയക്കാനാകില്ല. ശിക്ഷ പൂർത്തിയാകുന്നതനുസരിച്ച് ഏതാനും മാസങ്ങളുടെ കുറവ് നൽകി മാത്രമേ പുറത്തുവിടാനാകൂ. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർക്ക് ശിക്ഷയിളവ് ലഭിച്ചാലും സുപ്രീംകോടതി നിർദേശപ്രകാരം 14 വർഷം കഴിയാതെ പ്രാഥമിക നടപടികൾ പോലും ആരംഭിക്കാനാവില്ലെന്ന്നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശിക്ഷയിളവ് തടവുകാരുടെ അവകാശം; നല്ല നടപ്പുകാർക്ക് നേരത്തേ മടങ്ങാം
 

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് അവരുടെ പ്രവർത്തനത്തി​െൻറയും സ്വഭാവത്തി​െൻറയും അടിസ്ഥാനത്തിൽ ശിക്ഷയിളവ് ലഭ്യമാക്കണമെന്ന് ജയിൽ നിയമം അനുശാസിക്കുന്നു. ഇത്തരത്തിൽ ഇളവ്  ലഭ്യമാക്കേണ്ടത് തടവുകാര‍​െൻറ അവകാശമാണെന്നും നിയമത്തിൽ  പറയുന്നു.

 2014ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗിക സേവനങ്ങളും (നിർവഹണം) ചട്ടത്തിലെ 29ാം അധ്യായത്തിലാണ്  ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ശിക്ഷാകാലയളവിൽ നല്ല സ്വഭാവം, നല്ല ജോലി എന്നിവ കാഴ്ചവെച്ചാൽ ഒരു തടവുകാരന് പ്രതിമാസം രണ്ടു മാർക്ക് വീതം ലഭിക്കും. അതായത് നല്ല സ്വഭാവത്തിന് രണ്ടു മാർക്കും നല്ല ജോലിക്ക്  രണ്ടു മാർക്കും. ഒരു മാർക്ക് ഒരു ദിവസത്തെ ഇളവിന് തുല്യമാണ്. അങ്ങനെ വരുമ്പോൾ ‘നല്ല നടപ്പു’കാരനായ ഒരു തടവുകാരന് പ്രതിമാസം നാലുദിവസത്തെ ശിക്ഷയിളവ് സ്വമേധയാ ലഭ്യമാകും. ജയിലിൽ പ്രവേശിച്ച ആദ്യമാസവും ശിക്ഷാകാലാവധി പൂർത്തിയാക്കുന്ന മാസവും മാർക്ക് ലഭ്യമാകില്ല. ഇതിനിടക്കുള്ള മാസങ്ങളിലെ മാർക്കുകളുടെ അടിസ്ഥാനത്തിൽ അത്രയും ദിവസം മുമ്പ് വിടുതൽ ലഭിക്കും.

ജയിലിലെ പ്രത്യേക ജോലികൾ, കരകൗശല ജോലികൾ,  ഉൽപന്നനിർമാണം, ജയിൽ ഉദ്യോഗസ്ഥനെ ആക്രമണത്തിൽനിന്ന് രക്ഷിക്കൽ, തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ സഹായിക്കൽ, രക്തദാനം എന്നിവയിൽ ഏർപ്പെടുന്നവർക്കും ഇളവുകൾ ലഭിക്കും. ഇതുകൂടാതെ സർക്കാറിന്  വിശേഷദിവസങ്ങൾ കണക്കിലെടുത്ത് നല്ലനടപ്പുകാരായ തടവുകാർക്ക് ശിക്ഷയിളവ് നൽകാൻ  അധികാരമുണ്ട്. സ്വാതന്ത്ര്യദിനം, റിപബ്ലിക് ദിനം, കേരളപ്പിറവി ആഘോഷം എന്നിവയുടെ ഭാഗമായിട്ടാണ് സാധാരണ ഇളവുകൾ നൽകുന്നത്.

അതേസമയം, ഇത്തരം ഇളവുകൾക്ക് മത, സാമുദായിക കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ, രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർ, സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവർ, മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവർ, ഇതരസംസ്ഥാന കോടതികൾ ശിക്ഷിച്ചവർ, വിദേശികളായ തടവുകാർ എന്നിവരെ  പരിഗണിക്കില്ല. ഇളവു ലഭിച്ച  ദിവസങ്ങൾ എത്രയാണോ അത്രയും നാൾ അവർ തടവിൽ കഴിഞ്ഞതായി കണക്കാക്കി, അത്രയും  ദിവസം മുമ്പ് വിട്ടയക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരിക്കലും കൂട്ടത്തോടെ  തടവുകാരെ തുറന്നുവിടുന്ന സാഹചര്യവും  ഉണ്ടാകില്ല. ജീവപര്യന്തം തടവുകാർക്ക് ഇളവുകൾ ലഭിച്ചാലും അവർ ജയിലിൽ തുടരേണ്ടി വരും. 14 വർഷം കഴിയുന്ന മുറക്ക് അവരെ വേണമെങ്കിൽ വിടുതൽ നൽകാൻ ജയിൽ ഉപദേശക സമിതിക്ക് ശിപാർശ ചെയ്യാം. എന്നാലിത്  മന്ത്രിസഭ അംഗീകരിക്കണം. തുടർന്ന് ഗവർണറുടെ അനുമതിയുൾപ്പെടെയുള്ള നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്.

ശിക്ഷയിളവ് നൽകാനുള്ള നീക്കത്തിനെതിരെ ഹരജി 

 കൊടുംകുറ്റവാളികളായ തടവുകാർക്ക് ശിക്ഷ ഇളവ് നൽകി മോചിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യഹരജി. ഇവർ പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാകുമെന്നും സർക്കാർ ശ്രമം തടയണമെന്നുമാവശ്യപ്പെട്ട് തൃശൂർ സ്വദേശി പി.ഡി. ജോസഫാണ് ഹരജി നൽകിയിരിക്കുന്നത്. 

കൊലപാതകം, പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളെയാണ് വിട്ടയക്കുന്നത്. രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളും പട്ടികയിലുണ്ട്. പൗര​െൻറ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിൽ രാഷ്ട്രീയ ആക്രമണങ്ങൾ പെരുകുന്നത് കണക്കിലെടുക്കാതെയാണ് പൊലീസും ജയിൽ വകുപ്പും ചേർന്ന് പട്ടിക തയാറാക്കിയത്. സംസ്ഥാനത്തി​െൻറ പലഭാഗത്തും രാഷ്ട്രീയ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ ദുരിതത്തിലാണ്.

രാഷ്ട്രീയനേതാക്കളെയോ കുടുംബങ്ങളെയോ ഇത്തരം ആക്രമണങ്ങൾ ബാധിക്കാറില്ല. അതിനാൽ, ഇത്തരക്കാരെ വിട്ടയക്കുന്നതിൽ രാഷ്ട്രീയക്കാർക്ക് എതിർപ്പുണ്ടാകില്ല.  അതേസമയം, മാരകരോഗത്തെത്തുടർന്ന് ചികിത്സ അനിവാര്യമായവരെയും അന്യായമായി മാനസികാരോഗ്യകേന്ദ്രങ്ങളിൽ തടവിലാക്കപ്പെട്ടവരെയും മോചിപ്പിക്കാൻ നടപടിയെടുക്കണമെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - kodi suni
Next Story