Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടക്കൽ ബന്ദർ കടവിൽ ...

കൊടക്കൽ ബന്ദർ കടവിൽ ചരിത്ര ശേഷിപ്പുകൾ കണ്ടെത്തി

text_fields
bookmark_border
കൊടക്കൽ ബന്ദർ കടവിൽ   ചരിത്ര ശേഷിപ്പുകൾ കണ്ടെത്തി
cancel

തി​രു​നാ​വാ​യ: മാ​മാ​ങ്ക ച​രി​ത്ര​ത്തി​ലെ സൗ​ഹൃ​ദ​ത്തി​ന്റെ​യും പെ​രു​മ​യു​ടെ​യും അ​ട​യാ​ള​മാ​യ ക​പ്പ​ൽ​ക​ല​ഹം ന​ട​ന്ന കൊ​ട​ക്ക​ൽ ബ​ന്ത​ർ ക​ട​വി​ന്റെ ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ച​വി​ട്ടു​പ​ടി​ക​ൾ ക​ണ്ടെ​ത്തി. 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മാ​മാ​ങ്ക മ​ഹോ​ത്സ​വം ന​ട​ത്തു​ന്ന, പ​രി​സ്ഥി​തി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ റി ​എ​ക്കൗ​യു​ടെ 33ാം വാ​ർ​ഷി​ക ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 10ന് ​ബ​ന്ത​ർ​ക​ട​വി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക കൂ​ട്ടാ​യ്മ​ക്ക് സ്ഥ​ലം നി​ർ​ണ​യി​ക്കാ​ൻ എ​ത്തി​യ ഭാ​ര​വാ​ഹി​ക​ളാ​ണ് പൊ​ന്ത​ക്കാ​ടു​ക​ൾ നീ​ക്കു​ന്ന​തി​നി​ടെ ച​രി​ത്ര പ​ട​വു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​വ​രം പു​രാ​വ​സ്തു ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ​യും തി​രു​നാ​വാ​യ വി​ല്ലേ​ജ് ഓ​ഫി​സ​റെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. റി ​എ​ക്കൗ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​വും മാ​മാ​ങ്ക സ്മാ​ര​ക സം​ര​ക്ഷ​ണ വ​ർ​ക്കി​ങ് ചെ​യ​ർ​മാ​നു​മാ​യ എം.​കെ. സ​തീ​ഷ് ബാ​ബു, കെ.​വി. ഉ​ണ്ണി​ക്കു​റു​പ്പ്, മു​ള​ക്ക​ൽ മു​ഹ​മ്മ​ദാ​ലി, പ്രാ​ദേ​ശി​ക ച​രി​ത്ര അ​ന്വേ​ഷി സ​ൽ​മാ​ൻ ക​രി​മ്പ​ന​ക്ക​ൽ, റീ ​എ​ക്കൗ പ്ര​സി​ഡ​ന്റ് സി. ​കി​ള​ർ, മാ​മാ​ങ്കം മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് അം​ഗം ചി​റ​ക്ക​ൽ ഉ​മ്മ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്ത് ബ​ന്ത​ർ ക​ട​വ് ച​രി​ത്ര ഭി​ത്തി ത​ക​ർ​ന്നി​രു​ന്നെ​ങ്കി​ലും അ​തി പു​രാ​ത​ന​മാ​യ ഈ ​പ​ട​വു​ക​ൾ ഇ​തു​വ​രെ ആ​രും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. പ്ര​കൃ​തി ഭം​ഗി​കൊ​ണ്ടും ച​രി​ത്രം കൊ​ണ്ടും ഏ​റെ പ്രാ​ധാ​ന്യ​മേ​റി​യ ബ​ന്ത​ർ ക​ട​വ് അ​തി​മ​നോ​ഹ​ര​മാ​ക്കി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്ക​ണ​മെ​ന്നും റി ​എ​ക്കൗ​യും മാ​മാ​ങ്ക സ്മാ​ര​ക സം​ര​ക്ഷ​ണ സ​മി​തി​യും ആ ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodakkal BandarHistorical
News Summary - Kodakkal Bandar Historical remains were found
Next Story