Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി-പിണറായി...

മോദി-പിണറായി കൂടിക്കാഴ്ചയിൽ കൊടകര മുങ്ങിപ്പോയി; കൊടുക്കൽ-വാങ്ങൽ ഇനിയും തുടരും -കെ. മുരളീധരൻ

text_fields
bookmark_border
Pinarayi Modi
cancel

തിരുവനന്തപുരം: ​മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച കൊണ്ട്​ കേരളത്തിലെ ബി.ജെ.പിക്ക്​ ഏറെ ഗുണമുണ്ടായതായി കോൺഗ്രസ്​ നേതാവ്​ കെ. മുരളീധരൻ എം.പി. കൊടകര കുഴൽപണക്കേസ്​ ഈ കൂടിക്കാഴ്ചയിൽ മുങ്ങിപ്പോയതായി ട്വിറ്ററിൽ മുരളി കുറിച്ചു. കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി നേതാക്കൾ പ്രതികളല്ലെന്ന്​ കുറ്റപത്രം പുറത്തുവന്നതിന്​ പിന്നാലെയാണ്​ മുരളിയുടെ ട്വീറ്റ്​​.

ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ വെറുതെയല്ല വെല്ലുവിളി നടത്തിയതെന്നും മുരളി ചൂണ്ടിക്കാട്ടി. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ഇനിയും തുടരും. ആയങ്കിമാരും തില്ല​ങ്കേരിമാരും കേസുകളിൽനിന്ന്​ നൈസായിട്ട്​ ഊരുമെന്നും മുരളി പറഞ്ഞു.

'ഈ കൂടിക്കാഴ്ച വഴി കേരളത്തിലെ ബി.ജെ.പിക്ക് ഉണ്ടായ ഗുണം ചെറുതല്ല. കൊടകര മുങ്ങി. സുരേന്ദ്രൻ വെറുതെയല്ല വെല്ലുവിളിച്ചത്. കൊടുക്കൽ വാങ്ങൽ തുടരും. ഇനി ആയങ്കിമാരും തില്ലങ്കേരിമാരും നൈസായിട്ട് ഊരും. കാത്തിരുന്നു കാണാം.' -മുരളിയുടെ ട്വീറ്റ്​ ഇതായിരുന്നു.


കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി നേതാക്കൾ പ്രതികളല്ലെന്നുള്ള കുറ്റപത്രത്തിനുപുറമെ ​ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേർത്തിട്ടില്ല. സംസ്​ഥാന അധ്യക്ഷൻ കെ.​ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ പിന്നീട്​ തീരുമാനമെടുക്കും. കവർച്ച കേസിന്​ ഊന്നൽ നൽകിയാണ്​ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്​. ജൂ​ൈ​ല 23ന് ​ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാനാണ്​​ അന്വേഷണ സംഘത്തിന്‍റെ നീക്കം.

പ​ണം ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​നാ​യി എ​ത്തി​ച്ച​താ​ണെ​ന്നാ​ണ് പൊ​ലീ​സ് നേ​ര​ത്തേ ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. പ​ണം കൊ​ണ്ടു​വ​ന്ന ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ധ​ർ​മ​രാ​ജ​ൻ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ ഇ​ക്കാ​ര്യ​മു​ണ്ടെ​ങ്കി​ലും, കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലു​ള്ള​ത് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ്. എ​ന്നാ​ൽ, ഇ​തി​ന് മ​തി​യാ​യ രേ​ഖ​ക​ൾ ധ​ർ​മ​രാ​ജ​ൻ ഹാ​ജ​രാ​ക്കി​യി​ട്ടു​മി​ല്ല.

പ്ര​തി​ക​ളി​ൽ​നി​ന്നും സാ​ക്ഷി​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച മൊ​ഴി​ക​ളി​ലും പ​ണം ബി.​ജെ.​പി​യു​ടേ​താ​ണെ​ന്ന സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ന​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ​ല്ലാം ഇ​ത് നി​ഷേ​ധി​ക്കു​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചോ​ദ്യം ചെ​യ്​​ത​പ്പോ​ൾ പ​ല ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി​യ കെ. ​സു​രേ​ന്ദ്ര​ൻ ധ​ർ​മ​രാ​ജ​നു​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്നും വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ണ​മി​ട​പാ​ടി​ൽ ബ​ന്ധ​മി​ല്ലെ​ന്നാ​ണ​റി​യി​ച്ച​ത്. ക​ള്ള​പ്പ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​തെ​ങ്കി​ലും ക​വ​ർ​ച്ച​ക്കേ​സി​ലാ​ണ് പ​രാ​തി ല​ഭി​ച്ച​ത്. ഇ​തി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്.

നഷ്​ടപ്പെട്ട രണ്ടുകോടി ധൂര്‍ത്തടിച്ചെന്നും പണം കണ്ടെടുക്കുക ദുഷ്​കരമെന്നുമാണ്​ അന്വേഷണ സംഘം പറയുന്നത്​. തെരെഞ്ഞെടുപ്പിനായി എത്തിച്ച പണമാണ്​ ഇതെന്ന്​ തെളിയിക്കുന്നതിനുള്ള തു​െമ്പാന്നും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലിൽ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ബി.ജെ.പി നേതാക്കളിൽ നിന്ന്​ ലഭിച്ചിട്ടുമില്ല.

കേസുമായി ബന്ധപ്പെട്ട്​ 19 ബി.ജെ.പി നേതാക്കളെയാണ്​ പൊലീസ്​ ചോദ്യം ചെയ്​തിരുന്നത്​. പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിനോട്​ ആവശ്യപ്പെടും. പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ലാ​യി​ട്ട്​ ജൂ​ലൈ 26ന് 90 ​ദി​വ​സം തി​ക​യും. അ​തി​ന് മു​മ്പ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

Show Full Article
TAGS:K Muraleedharan Kodakara Pinarayi Vijayan Narendra Modi 
News Summary - Kodakara sank in Pinarayi-Modi meeting -K. Muraleedharan
Next Story