കൊടകര കുഴൽപ്പണ കേസ്: ചോദ്യം ചെയ്യലിനായി കെ സുരേന്ദ്രൻ ബുധനാഴ്ച ഹാജരാകും
text_fieldsതൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ചയാണ് സുരേന്ദൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക.
നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നുവെങ്കിലും സുരേന്ദ്രൻ ഹാജരായിരുന്നില്ല.
അതിനിടെ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസില്‍ കെ. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ നിയമോപദേശം തേടി ക്രൈംബ്രാഞ്ച് സംഘം. ഇൗ നിയമപ്രകാരംകൂടി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനും മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന് രണ്ടാമതൊരു പരാതികൂടി നല്‍കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

