Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു

text_fields
bookmark_border
ബി.ജെ.പി പ്രവർത്തകൻ കിരണിന് കുത്തേറ്റു
knife
cancel

വാടാനപ്പിള്ളി: ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി പ്രവർത്തകർക്കിടയിലെ കലഹം തെരുവിലേക്ക്. വാടാനപ്പള്ളിയിലെ വാക്സിൻ കേന്ദ്രത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച തർക്കത്തിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

ബി.ജെ.പി പ്രവർത്തകൻ കിരണിന് കുത്തേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിരണിന് അടിവയറ്റിലാണ് പരിക്കേറ്റത്.

വാടാനപ്പള്ളി തൃത്തല്ലൂർ ഗവ.ആശുപത്രിയിലാണ് സംഭവം. വാക്സിൻ എടുക്കുന്നതിനിടയിലാണ് തർക്കമുണ്ടായത്. ബി.ജെ.പി അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ കുഴൽപ്പണക്കേസ് സംബന്ധിച്ച് പ്രവർത്തകർ ചേരിതിരിഞ്ഞ പോരിലായിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ചുള്ള ചർച്ചയാണ് ആശുപത്രിയിൽ വെച്ചുള്ള കത്തിക്കുത്തിലെത്തിയത്.

തർക്കം ചേരിതിരിഞ്ഞ് സംഘർഷത്തിലായി. ഇതിനിടെയാണ് കത്തിക്കുത്തുണ്ടായത്. പോലീസെത്തി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodakara money case: BJP workers clashed
Next Story