Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടകര കുഴൽപണ കവർച്ച:...

കൊടകര കുഴൽപണ കവർച്ച: ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷററെ ഇന്ന് ചോദ്യം ചെയ്യും

text_fields
bookmark_border
police
cancel

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ​ണ ക​വ​ർ​ച്ച കേ​സി​ൽ ബി.​ജെ.​പി ആ​ല​പ്പു​ഴ ജി​ല്ല ട്ര​ഷ​റ​ർ കെ.​ജി. ക​ർ​ത്ത​യെ ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഡി​വൈ.​എ​സ്.​പി വി.​കെ. രാ​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ല​പ്പു​ഴ​യി​ലെ​ത്തി ചോ​ദ്യം ചെ​യ്യു​ക. നേ​ര​േ​ത്ത അ​റി​യി​ച്ചി​ട്ടും വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ത്ത ബി.​ജെ.​പി സം​ഘ​ട​ന സെ​ക്ര​ട്ട​റി ഗ​ണേ​ശ​ൻ, ഓ​ഫി​സ് സെ​ക്ര​ട്ട​റി ഗി​രീ​ഷ് എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​യേ​ക്കും. ഇ​വ​രോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​ൻ ആ​ർ.​എ​സ്.​എ​സ് നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ധ​ർ​മ​രാ​ജു​മാ​യി കെ.​ജി. ക​ർ​ത്ത നി​ര​വ​ധി ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ച​തി​െൻറ​യും ക​വ​ർ​ച്ച ന​ട​ന്ന ദി​വ​സം ഇ​രു​വ​രും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​തി​െൻറ​യും തെ​ളി​വു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ർ ജി​ല്ല നേ​താ​ക്ക​ളാ​യ കെ.​ആ​ർ. ഹ​രി, സു​ജ​യ് സേ​ന​ൻ എ​ന്നി​വ​രെ​യും മ​ധ്യ​മേ​ഖ​ല സെ​ക്ര​ട്ട​റി ജി. ​കാ​ശി​നാ​ഥ​നെ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ധ​ർ​മ​രാ​ജു​മാ​യും സു​നി​ൽ നാ​യി​ക്കു​മാ​യും ബ​ന്ധ​മി​ല്ലെ​ന്നും സം​ഭ​വ​മു​ണ്ടാ​യ ശേ​ഷം വി​ളി​ച്ച​പ്പോ​ഴാ​ണ് നേ​രി​ൽ കാ​ണു​ന്ന​തെ​ന്നു​മാ​ണ്​ ഇ​വ​ർ മൊ​ഴി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, സം​ഘ​ത്തി​ന് തൃ​ശൂ​രി​ൽ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് ന​ൽ​കി​യ​തും കൊ​ട​ക​ര​യി​ൽ എ​ത്തി​യ​തും മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. തൃ​ശൂ​രി​ലെ​ത്തി പ​ണം കൈ​മാ​റി​യ​തി​െൻറ സൂ​ച​ന​യും പൊ​ലീ​സി​ന് ല​ഭി​ച്ചു. ഇ​വ​രെ വീ​ണ്ടും വി​ളി​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​െൻറ തീ​രു​മാ​നം. ഇ​തോ​ടൊ​പ്പം കൂ​ടു​ത​ൽ നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

ബി.ജെ.പി നേതാവി​െൻറ ഡ്രൈവർ പിടിയിലെന്ന്​ സൂചന

പാ​ല​ക്കാ​ട്​: കൊ​ട​ക​ര കു​ഴ​ൽ​പ​ണ ക​വ​ർ​ച്ചാ​കേ​സി​ല്‍ പാ​ല​ക്കാ​െ​ട്ട പ്ര​മു​ഖ ബി.​ജെ.​പി നേ​താ​വി​െൻറ ഡ്രൈ​വ​റും ക​സ്​​റ്റ​ഡി​യി​ലെ​ന്ന്​ സൂ​ച​ന.

പാ​ല​ക്കാ​ട്ടു​നി​ന്നു​ള്ള സം​സ്ഥാ​ന നേ​താ​വി​ന്​ സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഡ്രൈ​വ​ർ ക​സ്​​റ്റ​ഡി​യി​ലാ​വു​ന്ന​ത്. എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ​െപാ​ലീ​സ്​ ത​യാ​റാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberykodakara black moneyKodakara black money theft caseBJP
News Summary - Kodakara black money robbery: will question BJP Alappuzha district treasurer today
Next Story