തൃശൂർ: കൊടകര ബി.ജെ.പി കുഴൽ പണക്കേസിൽ കൂടുതൽ പണം വീണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്‍റോ 1.40 ലക്ഷം രൂപ പൊലീസിൽ ഹാജരാക്കുകയായിരുന്നു. കേസിലെ പ്രതിയായ ദീപ്തി ഷിന്‍റോക്ക് കടമായി നൽകിയതായിരുന്നു തുക. തുക ഷിന്‍റോക്ക് കൈമാറിയ വിവരം ദീപ്തി തന്നെയാണ് പൊലീസിനെ അറിയിച്ചത്.
കൊടകര കള്ളപ്പണക്കേസിൽ മൂന്ന് കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. പ്രതികൾ പലരീതിയിൽ ഒളിപ്പിക്കാൻ ശ്രമിച്ച പണം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്. ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണിതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. മൂന്നരകോടിയിൽ ഇതു വരെ കണ്ടെത്തിയത് 1 കോടി 47 ലക്ഷം രൂപയാണ്. ബാക്കി തുക കണ്ടെത്താൻ കൂടുതൽ അന്വേഷണത്തിലാണ് പോലീസ്. നഷ്ടപ്പെട്ട പണം ധൂര്‍ത്തടിച്ചെന്നും പണം കണ്ടെടുക്കുക ദുഷ്കരമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.