പ്രസവിച്ചയുടൻ ഭാര്യയും കുഞ്ഞുമായി കൊടൈക്കനാലിന് ടൂർ പോകാൻ വാശി; യുവാവ് അകത്തായി
text_fieldsഅടിമാലി: പ്രസവം കഴിഞ്ഞ ഉടൻ ഭാര്യയും കുഞ്ഞുമായി വിനോദയാത്ര പോകണമെന്ന് യുവാവിന് മോഹം കലശൽ. വാശി മൂത്തപ്പേ ാൾ യുവാവും സുഹൃത്തും അകത്തായി. വെള്ളിയാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. മൂന്നാർ പെരിയവര എസ്റ്റേറ ്റിൽ താമസിക്കുന്ന നവീൺ തോമസ് (23), സുഹൃത്ത് മൂന്നാർ ന്യൂ കോളനിയിൽ താമസിക്കുന്ന സെൽവം (25) എന്നിവരെയാണ് അടിമാലി പ ൊലീസ് അറസ്റ്റ് ചെയ്തത്.
നവീൻ തോമസിെൻറ ഭാര്യ വെള്ളിയാഴ്ച താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചു. വിവരമറിഞ്ഞ നവീനും സെൽവവും തൊട്ടടുത്ത ബാറിൽ കയറി ആഘോഷിച്ചു. തിരികെ ആശുപത്രിയിലെത്തിയ നവീൻ ഭാര്യയെയും നവജാത ശിശുവിനെയും കൊണ്ട് കൊടൈക്കനാലിന് ടൂറിന് പോകണമെന്ന് ഡ്യൂട്ടി നഴ്സിനോട് ആഗ്രഹം പ്രകടിപ്പിച്ചു. തമാശയെന്ന് മട്ടിൽ നഴ്സ് ചിരിച്ചുതള്ളി. എന്നാൽ, ഇരുവരും ലേബർ റൂമിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചു. ഇതോടെ ഡോക്ടർ എത്തി സംസാരിച്ചെങ്കിലും പിന്മാറാൻ കൂട്ടാക്കിയില്ല.
ഇതോടെ ഒച്ചയും ബഹളവുമായി. സെക്യൂരിറ്റിക്കാരും രോഗികളും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും പ്രകോപിതരായി. ഇതോടെ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിയുകയും കേെസടുക്കുകയുമായിരുന്നു.
