കൊച്ചിന് ദേവസ്വത്തിലേക്ക് 54 അബ്രാഹ്മണ ശാന്തിമാര്‍
text_fieldsതിരുവനന്തപുരം: കൊച്ചിന് ദേവസ്വം ബോര്‍ഡിെൻറ ചരിത്രത്തില്‍ ആദ്യമായി ഏഴ് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു. പി.എസ്.സി മാതൃകയില്‍ ഒ.എം.ആര് പരീക്ഷയും അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡ് തയാറാക്കിയത്. അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ്പട്ടികയും സംവരണപട്ടികയും ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
ആകെ 70 ശാന്തിമാരെ നിയമിക്കാനാണ് ശിപാര്‍ശ. പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് നിയമനപട്ടികയില്‍ ഇടം നേടിയ 54 പേരില്‍ 31 പേര് മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. മുന്നാക്കവിഭാഗത്തില്‍ നിന്ന് 16 പേര് മാത്രമേ മെറിറ്റ് പട്ടിക പ്രകാരം ശാന്തിനിയമനത്തിന് യോഗ്യത നേടിയുള്ളൂവെന്ന് ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡ് ചെയര്മാന് എം. രാജഗോപാലന്‍ നായര്‍ അറിയിച്ചു.
ഈഴവവിഭാഗത്തില്‍ നിന്ന് ശാന്തി നിയമന പട്ടികയില്‍ ഇടം നേടിയ 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് അര്‍ഹരായത്. ഒ.ബി.സി വിഭാഗത്തില്‍ നിന്ന് നിയമനത്തിന് അര്‍ഹരായ ഏഴിൽ രണ്ടുപേരും ധീവരസമുദായത്തിലെ നാലിൽ രണ്ടുപേരും മെറിറ്റിലാണ് യോഗ്യത നേടിയത്. ഹിന്ദു നാടാര്‍, വിശ്വകര്‍മ സമുദായങ്ങളില്‍ നിന്നുള്ള ഒരാള്‍ വീതവും അര്‍ഹരായി.
ഇത്രയധികം അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നതും പട്ടികജാതിവിഭാഗത്തില്‍ നിന്ന് ഏഴുപേരെ ശാന്തിമാരായി നിയമിക്കുന്നതും കൊച്ചിന് ദേവസ്വം ബോര്‍ഡിെൻറ ചരിത്രത്തില്‍ ആദ്യമായാണ്. തന്ത്രിമണ്ഡലം, തന്ത്രിസമാജം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെ പ്രമുഖരായ തന്ത്രിമാര്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് അഭിമുഖം നടത്തിയത്. നേരേത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആറ് ദലിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
