മൂവാറ്റുപുഴ: വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നൂറു ചാക്കോളം റേഷൻ സാധനങ്ങൾ മൂവാറ്റുപുഴ പൊലീസ് പിടികൂടി. പേഴയ്ക്കാപള്ളി വലിയപറമ്പിൽ അജാസിെൻറ വീട്ടിലെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന റേഷൻ അരി,പച്ചരി, ഗോതമ്പ് എന്നിവയാണ് സി.ഐ.,എം.എ.മുഹമ്മദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
പേഴയ്ക്കാ പള്ളി - പുന്നോപ്പടി റോഡിൽ കബറിങ്കൽ തൈയ്ക്കാവിനു സമീപത്തെ വീടിെൻറ കാർ പോർച്ചിൽ ടാർപ്പായ ഇട്ട് മൂടിയ നിലയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മൂവാറ്റുപുഴ ഡിവൈ.എസ്.പി.മുഹമ്മദ് റിയാസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ഇവ പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച അജാസിനെ പിന്തുടർന്ന് പിടികൂടി. മൂവാറ്റുപുഴ നഗരത്തിലെ അടക്കം റേഷൻ കടകളിൽ നിന്നും വാങ്ങിയതാണ് ഇവയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സിവിൽ സെപ്ലെസിെൻറ ചാക്കിൽ നിന്നും മറ്റു ചാക്കുകളിലേക്ക് അരിപകർത്തിയ നിലയിലായിരുന്നു. 89 ചാക്ക് അരിയും 39 ചാക്ക് ഗോതമ്പുമാണ് കണ്ടെടുത്തത്. സെപ്ലെ ഓഫിസർ റേഷനിങ്ങ് ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സാമ്പിളുകൾ ശേഖരിച്ചു. പിടികൂടിയ അരി വൈകീട്ടോടെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. റേഷൻ കടകളിൽ നിന്നുംഅരിയും ഗോതമ്പും വാങ്ങി അരി മില്ലുകളിലേക്ക് നൽകുന്ന വൻസംഘം തന്നെ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.