കൈകഴുകാതെ കയറാനാവില്ല, ഈ ഓട്ടോയിൽ
text_fieldsകോതമംഗലം: ഓട്ടോറിക്ഷയിൽ സോപ്പും വെള്ളവും െവച്ച് ചവിട്ടുപടിയിൽ അലാറം പിടിപ്പിച്ച് കൊറോണയെ പ്രതിരോധിക്കാൻ ഓട്ടോ തൊഴിലാളി. വടാട്ടുപാറ സ്വദേശി പ്ലാത്തോട്ടത്തിൽ ബിനീഷാണ് ‘സാന്ദ്രാമോൾ’ ഓട്ടോയിൽ സംവിധാനം ഒരുക്കിയത്.
സോപ്പ് ഉപയോഗിക്കുമ്പോൾ ഓട്ടോമാറ്റിക്കായി ഹാൻഡ് റെയിൽ ഉയരും. അല്ലാതെ വാഹനത്തിൽ കയറാൻ ശ്രമിച്ചാൽ അലാറം മുഴങ്ങും.
ഇടവേളകളിൽ ലൈറ്റ് ആൻഡ് സൗണ്ടും വയറിങ്ങും മറ്റും ചെയ്യുന്ന ബിനീഷ് വീട്ടിൽ ഉപയോഗശൂന്യമായിക്കിടന്ന ഉപകരണങ്ങളുടെ സഹായത്തോടെയാണ് ലോക്കും അലാറവും നിർമിച്ചത്. കോതമംഗലം ജോയൻറ് ആർ.ടി.ഒയുടെയും ട്രാഫിക് എസ്.ഐയുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയാണ് സംവിധാനത്തിന് അനുമതി നൽകിയത്.
