കളമശ്ശേരി: ദേശീയ പാതക്ക് കുറുകെ ചാടി അപകടങ്ങൾ വരുത്തി തെരുവിൽ കഴിഞ്ഞ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ തെരുവ് വെളിച്ചത്തിലെത്തിച്ചു. കളമശ്ശേരിയിൽ റോഡരികിലും, രാത്രികളിൽ എ.ടി.എം കൗണ്ടറിനകത്തും അന്തിഉറങ്ങിയ യുവാവിനെയാണ് തെരുവോരം മുരുകനെത്തി കാക്കനാട്ടെ തെരുവ് വെളിച്ചത്തിലെത്തിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ യുവാവ് പെട്ടെന്ന് റോഡിന് കുറുകെ കടന്നതോടെ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചതായി നാട്ടുകാർ പറഞ്ഞു. ഇതിൽ യാത്രക്കാരിക്ക് ചെറിയ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ബൈക്ക് യാത്രക്കാരന് കുറുകെ ചാടി അപകടം ഉണ്ടായി.
അതോടെ നാട്ടുകാർ പൊലീസിലും മുരുകനെയും അറിയിച്ചു. അതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസിെൻറ സഹായത്തോടെ കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം ഒഴിഞ്ഞ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ഏറ്റെടുക്കുകയായിരുന്നു. യുവാവിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കും.