Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജന്മനാടിന്‍റെ...

ജന്മനാടിന്‍റെ സുരക്ഷയിൽ ഷാഹിനയുടെ കണ്മണി പിറന്നു 

text_fields
bookmark_border
ജന്മനാടിന്‍റെ സുരക്ഷയിൽ ഷാഹിനയുടെ കണ്മണി പിറന്നു 
cancel
camera_alt?????? ???????? ?????

കൊ​ച്ചി: ആ​കാ​ശ​പാ​ത താ​ണ്ടി ജ​ന്മ​നാ​ട്ടി​ല​ണ​ഞ്ഞ പ്ര​വാ​സി യു​വ​തി ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. സൗ​ദി അ​റേ​ബ്യ​യി​ൽ​നി​െ​ന്ന​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​നി ഷാ​ഹി​ന​ക്കാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്. കു​ഞ്ഞി​ന്​ ആ​യി​ശ​യെ​ന്ന്​ പേ​രി​ട്ടു.


കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന ദൗ​ത്യ​ത്തി​​​െൻറ ഭാ​ഗ​മാ​യി ദ​മ്മാം-​കൊ​ച്ചി വി​മാ​ന​ത്തി​ലാ​ണ് ഷാ​ഹി​ന​യെ​ത്തി​യ​ത്. പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ ഷാ​ഹി​ന​യോ​ടൊ​പ്പം അ​ഞ്ചും ര​ണ്ടും വ​യ​സ്സു​ള്ള മ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. ഭ​ർ​ത്താ​വ് അ​ഹ​മ്മ​ദ് ക​ബീ​ർ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ക​യാ​ണ്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽെ​വ​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തു​മൂ​ലം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗൈ​ന​കോ​ള​ജി മേ​ധാ​വി ഡോ. ​രാ​ധ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​അ​ഞ്ജു വി​ശ്വ​നാ​ഥ്, ഡോ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കു​ട്ടി​ക​ളെ​യും അ​മ്മ​യെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യും ന​ട​ത്തി. 
എ​ല്ലാ​വ​രും നെ​ഗ​റ്റി​വാ​ണ്. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ​ത്തി പ്ര​സ​വി​ച്ച ര​ണ്ടാ​മ​ത്തെ യു​വ​തി​യാ​ണ് ഷാ​ഹി​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCovid life
News Summary - covid time kalamassery medical college baby birth-kerala news
Next Story