Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവയിൽ രോഗബാധിതർ...

ആലുവയിൽ രോഗബാധിതർ ഏറുന്നു;  രണ്ട് ക്ലസ്​റ്ററില്‍ മാത്രം 15 പേർ

text_fields
bookmark_border
ആലുവയിൽ രോഗബാധിതർ ഏറുന്നു;  രണ്ട് ക്ലസ്​റ്ററില്‍ മാത്രം 15 പേർ
cancel

ആ​ലു​വ: മേ​ഖ​ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ ഏ​റു​ന്നു. ര​ണ്ട്  ക്ല​സ്​​റ്റ​റി​ല്‍ മാ​ത്ര​മാ​യി 15 രോ​ഗി​ക​ളു​ടെ ലി​സ്​​റ്റാ​ണ് ബു​ധ​നാ​ഴ്ച അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്. ഒ​റ്റ​പ്പെ​ട്ട കേ​സു​ക​ൾ വേ​റെ​യു​മു​ണ്ട്. ആ​ലു​വ മാ​ര്‍ക്ക​റ്റ് ക്ല​സ്​​റ്റ​റി​ല്‍ 12 പേ​ര്‍ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ കൂ​ടു​ത​ല്‍ വി​വ​രം പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. കീ​ഴ്മാ​ട് ക്ല​സ്​​റ്റ​റി​ല്‍ മൂ​ന്ന് പേ​ര്‍ക്കാ​ണ് രോ​ഗം. ഇ​വ​രി​ല്‍ ര​ണ്ട് പേ​ര്‍ ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​യും ഒ​രാ​ള്‍ കീ​ഴ്മാ​ട് സ്വ​ദേ​ശി​യു​മാ​ണ്. 

29 വ​യ​സ്സു​ള്ള എ​ട​ത്ത​ല സ്വ​ദേ​ശി​നി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍ക്ക് നേ​ര​േ​ത്ത രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​ലു​വ​യി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി വ​ര്‍ക്ക്‌​ഷോ​പ്പാ​യ ഗാ​രേ​ജി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. 

ഇ​രു​നൂ​റോ​ളം ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ  ജോ​ലി ചെ​യ്യു​ന്ന​ത്. നേ​ര​േ​ത്ത ഗാ​രേ​ജി​ലെ ജീ​വ​ന​ക്കാ​ര​​െൻറ അ​ടു​ത്ത ബ​ന്ധു​വി​ന്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​റ്റ് ജീ​വ​ന​ക്കാ​ര്‍ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

Show Full Article
TAGS:covid 19 aluva kerala news malayalam news 
News Summary - Aluva covid case-Kerala news
Next Story