സ്പാ കൂട്ടബലാത്സംഗം: രണ്ടു പ്രതികൾ കൂടിയുണ്ടെന്ന് ഇരയുടെ ഭർത്താവ്
text_fieldsകളമശ്ശേരി: സ്പായിലെ കൂട്ടബലാത്സംഗ കേസിൽ രണ്ടുപേർ കൂടി പിടിയിലാവാനുണ്ടെന്ന് അതിജീവിതയുടെ ഭർത്താവ്. ഇവരുടെ വിവരങ്ങൾ അതിജീവിത പൊലീസിനോട് പറഞ്ഞതായും ഇയാൾ അറിയിച്ചു. പ്രതികൾ സ്വാധീനിക്കാൻ ശ്രമിക്കുന്നതായും യുവതിയുടെ ഭർത്താവ് ആരോപിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ പൊലീസ് തയാറായില്ല. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയിൽനിന്ന് പൊലീസ് ബുധനാഴ്ച രാത്രി മൊഴിയെടുത്തു. കൂടാതെ വ്യാഴാഴ്ച വനിത കമീഷനും മജിസ്ട്രേറ്റും എത്തി മൊഴി രേഖപ്പെടുത്തി.
ആദ്യം റിമാൻഡിലായിരുന്ന ഇടപ്പള്ളി കേന്ദ്രമായ സ്പാ ഉടമ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് സ്വദേശി ശ്രീരാജിനെയും തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിനെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരുമായി ഉണിച്ചിറയിലെ സ്പായിലും കൂട്ട ബലാത്സംഗം നടന്ന ലോഡ്ജിലും തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം വയനാട്ടിൽ പിടിയിലായ തൃശൂർ പറപ്പുക്കര മൂത്രത്തിക്കര വടേരിയാറ്റിൽ വി.എസ്. സഞ്ജയിനെയും ആലപ്പുഴ മാരാരിക്കുളം കഞ്ഞിക്കുഴി പനമ്പട പുത്തൻവീട്ടിൽ സരണ്യ ശശിയെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

