കൊച്ചി പുല്ലേപ്പടി ഹോസ്റ്റലിൽ മോഷണം: സി.സിടിവി ദൃശ്യങ്ങൾ പുറത്ത് VIDEO
text_fieldsകൊച്ചി: പുല്ലേപ്പടി പാലത്തിന് സമീപത്തെ ഹോസ്റ്റലിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷണം പോയി. പുലർച്ച 5.30ഓടെയാണ് ഹോസ്റ്റലിനുള്ളിൽ കയറിയ മോഷ്ടാവ് രണ്ട് മൊബൈലുകൾ മോഷ്ടിച്ചത്.
ഇയാൾ ഹോസ്റ്റലിലേക്ക് പ്രവേശിക്കുന്നതും മുറികളിൽ കയറുന്നതും സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. മുറിയിൽ ഉറങ്ങിയിരുന്നവരുടെ ഫോണുകളാണ് മോഷ്ടിച്ചത്. എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ (എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ: 04842390280, 9497980402, 9497913905) ഈ ഫോൺ നമ്പറിൽ അറിയിക്കുക.
മുൻപും ഇവിടെ മോഷണം നടന്നിരുന്നു. ഒരാഴ്ച മുൻപ് പുല്ലേപ്പടി പാലത്തിന് താഴെ പാർക്ക് ചെയ്തിരുന്ന ബൈക്കുകളുടെയും കാറിെൻറയും പെട്രോൾ ഊറ്റിയ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.
ഒരുമാസം മുൻപ് ഹോസ്റ്റലിലെ താമസക്കാരുടെ പഴ്സ് നഷ്ടമായിരുന്നു.
