കൊച്ചി പുല്ലേപടി പാലത്തിന് സമീപം വൻ തീപിടിത്തം
text_fieldsകൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപ്പാലത്തിനടിയിൽ പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെ അരങ്ങത്ത് റോഡിൽ ‘മാധ്യമം’ കൊച്ചി യൂനിറ്റിന് എതിർവശത്ത് മേൽപ്പാലത്തിനടിയിലെ ആക്രി കൂട്ടിയിട്ട ഇടത്താണ് തീപടർന്നത്. സമീപത്തെ ബോയ്സ് ഹോസ്റ്റലിനോട് ചേർന്ന് ഗോഡൗണിന്റെ ഷീറ്റ് കൊണ്ട് മറച്ച ഭാഗത്ത് കത്തി തുടങ്ങിയ തീ സമീപത്തേക്ക് ആളിപ്പടരുകയായിരുന്നു. ഗാന്ധിനഗർ, ക്ലബ് റോഡ് ഫയർ സ്റ്റേഷനുകളിൽ നിന്നായി നാല് യൂനിറ്റുകളെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. തീപ്പിടിത്തം മൂലം തമ്മനം-പുല്ലേപ്പടി റോഡിലൂടെയുള്ള വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ആളപായമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

