‘ലോകം മുഴുവൻ സുഖം പകരാനായ്...’; കൊച്ചി പൊലീസിൽ ഇത്രയേറെ പാട്ടുകാരോ... VIDEO
text_fieldsകൊച്ചി: ‘ലോകം മുഴുവൻ സുഖം പകരാനായ്...’ കോവിഡ് പ്രതിരോധം വലിയ രീതിയിൽ ഫലം കണ്ട് അവസാന രോഗിയും രോഗമുക്തി നേടിയപ്പോൾ കൊച്ചി സിറ്റി പൊലീസിലെ ഗായകർ പാടുകയാണ്. ജാഗ്രത തുടരണമെന്ന ഡി.സി.പി ജി. പൂങ്കുഴലിയുടെ നിർദേശത്തോടെ ആരംഭിക്കുന്ന വീഡിയോയിൽ ഗാനത്തിന് തുടക്കമിടുന്നത് സെൻട്രൽ സി.ഐ എസ്.വിജയ് ശങ്കറാണ്.
തുടർന്ന് സി.സി.പി പി.എൻ. രമേഷ് കുമാർ, ഡി.സി.ആർ.ബി അസി. കമീഷണർ ടി.ആർ രാജേഷ്, മട്ടാഞ്ചേരി എ.സി.പി പി.എസ് സുരേഷ്, സി.ഐമാരായ അനന്ദലാൽ, ജി.പി മധുരാജ്, കെ.ജി. അനീഷ്, എസ്.ഐ എ.കെ ധർമനാഥൻ, പൊലീസുകാരായ വിനോദ് കൃഷ്ണ, എൻ.ടി സരിത, കെ.ടി മനോജ്, പി.എ ഇഗ്‌നേഷ്യസ്, ബീവാത്തു, എൻ.വി.രാജേഷ്, പ്രജീഷ് രാജ് എന്നിവരും പാടിയിരിക്കുന്നു.
കൊച്ചി സിറ്റി പൊലീസ് ചെയ്യുന്ന കാരുണ്യ പ്രവർത്തികളടക്കം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
