Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ തൂഫാൻ; പരിശോധന ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്

text_fields
bookmark_border
ഓപറേഷൻ തൂഫാൻ; പരിശോധന ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്
cancel

കൊച്ചി: ഓപറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ പരിശോധന ശക്തമാക്കി പൊലീസ്. ശനിയാഴ്ച നടന്ന സ്പെഷൽ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗ സാദ്ധ്യതയുള്ള സ്ഥലങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന ആളുകളെയും അവരുടെ വീടുകളും കേന്ദ്രീകരിച്ച് 153 സ്ഥലങ്ങളിൽ പരിശോധന നടത്തി. 34 കേസുകൾ റിപ്പോർട്ട് ആകുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 13.83 ഗ്രാം രാഹലഹരിയും 91.84 ഗ്രം കഞ്ചാവും കഞ്ചാവ് ഉപയോഗിക്കുന്ന 13 പേരെയും പിടികൂടി. ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിൽ ലോഡ്ജിൽ നിന്നും 13.250 ഗ്രം രാസലഹരിയുമായി മുളവുകാട് സ്വദേശി എ.പി. ഷാരോൺ (31) പിടിയിലായി.

ചേരാനല്ലൂർ എസ്.എച്ച്.ഒ വിശ്വജിത്, എ.എസ്.ഐ ഷിബു, സി.പി.ഒമാരായ അനിൽ കുമാർ, ദിലീപ് കുമാർ, സിന്ധ്യ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ ടി.ഡി. സുനിൽ കുമാറിൻറെ നേതൃത്വത്തിൽ കൊച്ചി സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള തെരഞ്ഞെടുത്ത അംഗങ്ങളും ഡാൻസാഫ് അംഗങ്ങളും റെയ്ഡിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kochi Police Arrest 37 in Drug Crackdown
Next Story