മാതാവ് കൊലപ്പെടുത്തിയ ചോരക്കുഞ്ഞിന്റെ സംസ്കാരം ഇന്ന്
text_fieldsകൊച്ചി: പനമ്പിള്ളിനഗറിൽ പിറന്നുവീണയുടൻ 23കാരിയായ അമ്മയുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ചോരക്കുഞ്ഞിന്റെ സംസ്കാരം തിങ്കളാഴ്ച. പുല്ലേപ്പടി ശ്മശാനത്തിൽ രാവിലെയാണ് സംസ്കരിക്കുക. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അസാന്നിധ്യത്തിൽ എറണാകുളം സൗത്ത് പൊലീസും കൊച്ചി കോർപറേഷനുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക.
സംസ്കാരം നടത്താൻ ഞായറാഴ്ചയാണ് കുടുംബത്തിന്റെ അനുമതി പൊലീസിന് ലഭിച്ചത്. കൊച്ചി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കോർപറേഷനിലെ ജീവനക്കാരും നേരിട്ടെത്തും. ആശുപത്രിയിൽ തുടരുന്ന യുവതിയുടെ വിശദ മൊഴിയെടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മൊഴിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഡി.എൻ.എ പരിശോധന നടത്താൻ യുവതിയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു. കുഞ്ഞിന്റെതും ശേഖരിച്ചിരുന്നു.

