കൊച്ചിയിൽ ഹെലികോപ്റ്റർ ഹാങ്ങർ വീണ് രണ്ട് നാവികർ മരിച്ചു
text_fieldsകൊച്ചി: കൊച്ചിയിൽ ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഹെലികോപ്ടർ ഹാങ്ഗറിെൻറ വാതിൽ തകർന്ന് തലയിൽ വീണ് രണ് ട് നാവികർ മരിച്ചു. ഏവിയേഷൻ ഇലക്ട്രിക്കൽ ബ്രാഞ്ചിലെ നാവികരായ ഹരിയാനയിലെ ഭിവാനി ജില്ലയിൽ നിന്നുള്ള നവീൻ (28), രാ ജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽനിന്നുള്ള അജിത് സിങ് (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30ന് നാവികസേന വിമാനത്താവളമായ െഎ.എൻ.എസ് ഗരുഡയിലാണ് അപകടം. സംഭവത്തെക്കുറിച്ച് നാവികസേന അന്വേഷണം ആരംഭിച്ചു.
ഹെലികോപ്ടറുകൾ പാർക്ക് ചെയ്യുന്ന ഹാങ്ഗറിെൻറ ആറടിയോളം ഉയരമുള്ള ഭാരമേറിയ ലോഹനിർമിത വാതിൽ ഇളകിമാറി സമീപത്തുകൂടി നടന്നു പോവുകയായിരുന്ന നവീെൻറയും അജിത് സിങ്ങിെൻറയും തലയിൽ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ സമീപത്തെ നാവികസേന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തലക്കേറ്റ മാരകപരിക്കാണ് മരണകാരണം. ഹാർബർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകും. നവീൻ 2008ലും അജിത് സിങ് 2009ലുമാണ് നാവികസേനയിൽ ചേർന്നത്. നവീെൻറ ഭാര്യ: ആർഥി. രണ്ടുവയസ്സുള്ള മകനുണ്ട്. അജിത് സിങ്ങിെൻറ ഭാര്യ: പാർവതി. അഞ്ചുവയസ്സുള്ള മകനുണ്ട്.
താങ്ങിനിർത്തുന്ന കമ്പികൾ തെന്നിമാറിയതാണ് ഹാങ്ഗർ വാതിൽ തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാവികസേന നിയോഗിച്ച പ്രത്യേകസംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
