Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി നാവികസേനാ വിമാനത്താവളം തുറക്കും

text_fields
bookmark_border
Kochi-Naval-Airport
cancel

കൊച്ചി: വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയിലെ നാവികസേനാ വിമാനത്താവളം തുറക്കും. ഇതു സംബന ്ധിച്ച സംസ്ഥാന സർക്കാറിന്‍റെ അഭ്യർഥന നാവികസേന അംഗീകരിച്ചു. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി രാ ജ്യാന്തര വിമാനത്താവളം ഞായാറാഴ്ച വരെ അടച്ച സാഹചര്യത്തിലാണ് നടപടി.

കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം താൽകാലികമായി അടച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിവരെയാണ് വിമാന സർവീസുകൾ നിർത്തിവെച്ചതെന്ന് സിയാൽ അധികൃതർ അറിയിച്ചു.

ഇന്ന് നെടുമ്പാശേരിയിൽ എത്തേണ്ട വിമാനങ്ങൾ തിരുവനന്തപുരം, കോയമ്പത്തൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, തൃച്ചി, കൊളംബോ, ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. അടിയന്തര കൺട്രോൾ റൂം നമ്പർ: +91 484 3053500.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kochi Naval Airport Opened -Kerala News
Next Story