കൊച്ചി ബിനാലെ പവിലിയൻ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് 12 വീട് നിര്‍മിക്കും
text_fieldsകൊച്ചി: കൊച്ചി-മുസ്രിസ് ബിനാലെ നാലാം ലക്കത്തിെൻറ പവിലിയന് പൊളിച്ചുകിട്ടുന്ന സാധനങ്ങള്‍ ഉപയോഗപ്പെടുത്തി 12 വീട് നിര്‍മിച്ചു നല്‍കുമെന്ന് ബിനാലെ ഫൗണ്ടേഷന് പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി. ഫോര്‍ട്ട് കൊച്ചി കബ്രാള്യാര്ഡിലാണ് ബിനാലെ പവിലിയന് ഒരുങ്ങുന്നത്. ഇത് പൊളിക്കുമ്പോള്‍ ലഭിക്കുന്ന ഉൽപന്നങ്ങള്കൊണ്ട് 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 12 വീട് നിര്‍മിക്കാനാണ് പദ്ധതി.
കൊച്ചിയില്‍ ബിനാലെ ഫൗണ്ടേഷന് ബിനാലെ നാലാം ലക്കത്തിന്റെ ക്യുറേറ്റര്‍ അനിത ദുബെയുമായി ഒരുക്കിയ ‘മീറ്റ് ദ ക്യുറേറ്റര്‍’ പരിപാടിയില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെയാണ് കൊച്ചി ബിനാലെ.
പ്രളയാനന്തര കേരളത്തിെൻറ പുനര്‍നിര്‍മാണത്തിന് കൊച്ചി ബിനാലെ ഫൗണ്ടേഷന് കലാസൃഷ്ടികളുടെ ലേലം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് പവിലിയന് പൊളിച്ച് വീടുകള്‍ നിര്‍മിക്കുന്ന പദ്ധതി. നാൽപതില്പരം കലാകാരന്മാരുടെ ചിത്രങ്ങള്‍, പ്രതിമകള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവ ലേലത്തിന് െവക്കാന്‍ ബിനാലെ ഫൗണ്ടേഷന് തീരുമാനിച്ചു. 2019 ജനുവരി 18നാണ് ലേലം.
പ്രളയത്തെ തുടര്‍ന്ന് ബിനാലെയോട് തെൻറ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ ഉണ്ടായെന്ന് ക്യുറേറ്റര്‍ അനിത ദുബെ പറഞ്ഞു. സൃഷ്ടികളുടെ പുതിയ സാധ്യതകളിലേക്കും പ്രമേയങ്ങളിലേക്കും എത്താന്‍ ഇത് കാരണമായി. പല കലാകാരന്മാരും തങ്ങളുടെ സൃഷ്ടികളില്തന്നെ പ്രളയം പ്രമേയമായി കൊണ്ടുവരാന്‍ തയാറായെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
