മെട്രോ: മഹാരാജാസ് വരെ മാസങ്ങൾക്കകം ദീർഘിപ്പിക്കും–മന്ത്രി രവീന്ദ്രനാഥ്
text_fieldsകൊച്ചി: മെട്രോ റെയിൽ സർവിസ് ഏതാനും മാസത്തിനകം മഹാരാജാസ് കോളജുവരെ ദീർഘിപ്പിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. മന്ത്രിസഭയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സർക്കാറിെൻറ നേട്ടങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മഹാരാജാസ് കോളജ് മുതൽ പേട്ടവരെ സ്ഥലമെടുപ്പ് പൂർത്തിയായി. കാക്കനാട് ഇൻഫോപാർക്ക് വരെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി നൽകി. കേന്ദ്രാനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങും. മൂന്നുനാല് വർഷത്തിനകം റെയിൽ, വെള്ളം, റോഡ് തുടങ്ങി വിവിധ മേഖലകളുമായി മെട്രോയെ സംയോജിപ്പിക്കും. മെട്രോ കേന്ദ്രമാക്കി സമഗ്ര സംയോജിത വികസനമാണ് ലക്ഷ്യം വെക്കുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുെട എണ്ണം രണ്ടായി ഉയർത്തും. അനുബന്ധ സൗകര്യങ്ങളും വർധിപ്പിക്കും. കൂടുതൽ പാഠപുസ്തകങ്ങൾ ആവശ്യം വരുകയാണെങ്കിൽ കെ.ബി.പി.എസ് നേരത്തേ അച്ചടിച്ച് വെച്ചവ വിതരണം ചെയ്യും. മൂന്ന് വാല്യമായി പുസ്തകങ്ങൾ അച്ചടിച്ച് നൽകാനാണ് കെ.ബി.പി.എസിനോട് ആവശ്യപ്പെട്ടത്. എന്നാൽ, അവർ നേരത്തേ രണ്ട് വാല്യമായി അച്ചടിച്ച് നൽകുകയായിരുന്നു. അത് സ്വീകരിക്കാനാവില്ല. രണ്ട് വാല്യമായി അച്ചടിച്ചവ വിതരണം ചെയ്തിട്ടില്ല. എസ്.സി.ഇ.ആർ.ടി ഡയറക്ടറുടെ പേരുമാറിയതുകൊണ്ടല്ല അത്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിെൻറ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
