Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​ഷു​വി​ന്​...

വി​ഷു​വി​ന്​ യാ​ത്ര​ക്കാ​ർ​ക്ക് ഓ​ഫ​റു​മാ​യി കൊ​ച്ചി മെ​ട്രോ

text_fields
bookmark_border
kochi metro
cancel

കൊ​ച്ചി: യാ​ത്ര​ക്കാ​ർ​ക്ക് വി​ഷു​ക്കൈ​നീ​ട്ട​വു​മാ​യി കൊ​ച്ചി മെ​ട്രോ. ഗ്രൂ​പ് ടി​ക്ക​റ്റു​ക​ൾ​ക്ക് പ്ര​ത്യേ​ക നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ളു​ക​ളെ​യും കോ​ള​ജു​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ഉ​ൾ​പ്പെ​ടെ കൊ​ച്ചി മെ​ട്രോ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​ണ് കൊ​ച്ചി മെ​ട്രോ ഗ്രൂ​പ് ടി​ക്ക​റ്റു​ക​ൾ​ക്ക് ഇ​ള​വ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. 50 പേ​രി​ല​ധി​ക​മു​ള്ള ഗ്രൂ​പ് ബു​ക്കി​ങ്ങു​ക​ൾ​ക്ക് പ​ര​മാ​വ​ധി ടി​ക്ക​റ്റ് നി​ര​ക്കാ​യ 60 രൂ​പ​യി​ൽ​നി​ന്ന് 25 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും.

ഏ​ത് സ്റ്റേ​ഷ​ൻ വ​രെ​യും യാ​ത്ര ചെ​യ്യാ​വു​ന്ന സിം​ഗി​ൾ ജേർ​ണി ടി​ക്ക​റ്റി​ന് ഇ​തു​പ്ര​കാ​രം 45 രൂ​പ​യാ​യി​രി​ക്കും നി​ര​ക്ക്. 100 പേ​രി​ല​ധി​ക​മു​ള്ള ഗ്രൂ​പ്പു​ക​ൾ​ക്ക് സിം​ഗി​ൾ ജേ​ണി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ 50 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. അ​താ​യ​ത് 100 പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ന് ഒ​രു ടി​ക്ക​റ്റി​ന് 30 രൂ​പ​യാ​യി​രി​ക്കും നി​ര​ക്ക്.

ഗ്രൂ​പ് ടി​ക്ക​റ്റ് യാ​ത്ര​ക്ക്​ ഒ​രു​ദി​വ​സം മു​മ്പെ​ങ്കി​ലും ബു​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. ഗ്രൂ​പ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ കൊ​ച്ചി മെ​ട്രോ​യു​ടെ വെ​ബ്സൈ​റ്റി​ൽ ട്രാ​വ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ന്ന ടാ​ബി​ന് കീ​ഴി​ലെ ഗ്രൂ​പ് ബു​ക്കി​ങ്​ ലി​ങ്കി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഫോ​റം പൂ​രി​പ്പി​ക്കേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi MetroVishu offer
News Summary - Kochi Metro with offer for passengers on Vishu
Next Story