എല്ലാം സുസജ്ജം; യാത്രക്കാരെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി മെട്രോ
text_fieldsകൊച്ചി: അവസാന മിനുക്കുപണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കുറ്റമറ്റ പരീക്ഷണ ഒാട്ടം ആഴ്ചകൾ പിന്നിട്ടു. സുരക്ഷസംവിധാനങ്ങളും യാത്രക്കാർക്കുള്ള സൗകര്യങ്ങളുമെല്ലാം തയാർ. ഉദ്ഘാടനത്തിന് ഒമ്പതുദിവസം മാത്രം ശേഷിക്കെ യാത്രക്കാരെ വരവേൽക്കാൻ കൊച്ചി മെട്രോ പൂർണസജ്ജം. രാജ്യത്തെ മറ്റേതൊരു മെട്രോയെയും പിന്നിലാക്കുന്ന മികവുമായാണ് കൊച്ചി മെട്രോ വ്യവസായനഗരിയുടെ അഭിമാനമാകുന്നത്.
കൊച്ചി മെട്രോ ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും സവിശേഷതകളും സൗകര്യങ്ങളും മാധ്യമങ്ങൾക്ക് പരിചയപ്പെടുത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർ ബുധനാഴ്ച സൗകര്യമൊരുക്കി. ടിക്കറ്റിങ് മുതൽ യാത്ര അവസാനിക്കുന്നതുവരെ യാത്രക്കാരെ ലക്ഷ്യമിട്ട് വിപുലസൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളുമാണ് കെ.എം.ആർ.എൽ ഒരുക്കിയിരിക്കുന്നത്.
ടിക്കറ്റ് എടുത്ത് സ്റ്റേഷനിൽ പ്രവേശിക്കുന്നതുമുതൽ മറ്റൊരു സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നതുവരെ ടിക്കറ്റിെൻറ കാലാവധി 90 മിനിറ്റാണ്. എടുത്തശേഷം അര മണിക്കൂറിനകം യാത്ര ചെയ്തില്ലെങ്കിൽ ടിക്കറ്റ് അസാധുവാകും. സ്ഥിരം യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന, ഏറെ സവിശേഷതകളുള്ള ‘കൊച്ചി വൺ’ സ്മാർട്ട് കാർഡ് ഉടൻ പുറത്തിറക്കും. കാർഡ് റീചാർജ് ചെയ്യാൻ എല്ലാ സ്റ്റേഷനിലും റീചാർജ് കാർഡ് ടെർമിനൽ മെഷീൻ (ആർ.സി.ടി.എം) സ്ഥാപിച്ചിട്ടുണ്ട്. ഏതുബാങ്കിൽ അക്കൗണ്ടുള്ളവർക്കും ഇൗ സംവിധാനം വഴി കാർഡ് റീചാർജ് ചെയ്യാം.
സ്റ്റേഷനുകളിലും ട്രെയിനിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇരിപ്പിടങ്ങളും വീൽചെയർ സൗഹൃദസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്റ്റേഷനുകളിലുടനീളം അന്ധർക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന പ്രത്യേക പാതയും സജ്ജീകരിച്ചു. ട്രെയിനിൽനിന്ന് പെെട്ടന്ന് യാത്രക്കാരെ ഒഴിപ്പിക്കേണ്ടിവന്നാൽ താൽക്കാലിക ചവിട്ടുപടിയായി ഉപയോഗിക്കാവുന്ന പ്രത്യേക റാമ്പ് സീറ്റുകൾക്കടിയിൽ സൂക്ഷിച്ചിട്ടുണ്ട്. അടിയന്തരഘട്ടത്തിൽ യാത്രക്കാർക്ക് എൻജിൻ ഡ്രൈവറുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം, ആവശ്യമെങ്കിൽ ട്രെയിൻ നിർത്താനുള്ള സംവിധാനം, സമീപ സ്റ്റേഷനുകളുമായുള്ള ട്രെയിനിെൻറ വൈദ്യുതിബന്ധം വിേച്ഛദിക്കുന്ന എമർജൻസി ഡ്രിപ് സംവിധാനം എന്നിവയുമുണ്ട്.
സ്റ്റേഷനുകളിൽ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ വിന്യാസം പൂർത്തിയായി. മെട്രോയെ ചലിപ്പിക്കുന്നതിന് പിന്നിലെ സ്ത്രീപങ്കാളിത്തവും ശ്രദ്ധേയമാണ്. സ്റ്റേഷനിലും ടിക്കറ്റ് കൗണ്ടറുകളിലും ഉപഭോക്തൃസേവന കേന്ദ്രങ്ങളിലും ട്രെയിനിലുമെല്ലാം സ്ത്രീജീവനക്കാരുടെ സാന്നിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
