Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊതുജനങ്ങൾക്ക് യാത്ര നാളെ മുതൽ
text_fieldsbookmark_border
കൊച്ചി: മെട്രോയിൽ തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. ഞായറാഴ്ച രാവിലെ 10 മുതൽ അംഗീകൃത വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കും സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കുമായി കെ.എം.ആർ.എൽ സ്നേഹ യാത്ര ഒരുക്കും.
മെട്രോ തൊഴിലാളികൾക്കായി ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലു വരെയും ശിലാസ്ഥാപന ചടങ്ങിൽ വിതരണം ചെയ്ത ടിക്കറ്റുകൾ കൈവശം ഉള്ളവർക്ക് നാലു മുതൽ ആറു വരെ യാത്ര ചെയ്യാം. ഇവർക്ക് പാലാരിവട്ടം, കളമശ്ശേരി,ആലുവ എന്നിവിടങ്ങളിൽനിന്ന് ട്രെയിനിൽ കയറാം. തിങ്കളാഴ്ച മുതൽ രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് സർവിസ്.
Next Story
