Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി മെട്രോ സര്‍വിസില്‍ പുതിയ ക്രമീകരണം
text_fieldsbookmark_border
കൊച്ചി: പാളത്തിന് ചെരിവ് രൂപപ്പെട്ട പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വിസിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും 20 മിനിറ്റ് ഇടവേളയിലായിരിക്കും നേരിട്ടുള്ള സര്‍വിസുകള്‍ ഉണ്ടാവുക.
പേട്ടയില്‍ നിന്നും ആലുവയില്‍ നിന്നും പത്തടിപ്പാലം സ്റ്റേഷനിലേക്ക് ഏഴ് മിനിറ്റ് ഇടവേളകളില്‍ സര്‍വിസുണ്ടാവും. ഈ ട്രെയിനുകള്‍ പത്തടിപ്പാലത്ത് സര്‍വിസ് അവസാനിപ്പിക്കും. യാത്രക്കാരുടെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഓരോ ട്രെയിനിന്റെ മുന്നിലും ഏത് സ്റ്റേഷന് വരെയാണ് സര്‍വിസ് എന്നുള്ളത് പ്രത്യേകം രേഖപ്പെടുത്തുമെന്ന് കെ.എം.ആർ.എല്‍ അറിയിച്ചു.
Next Story

