കൊച്ചി മെട്രോ: ആദ്യ ദിനം ഭിന്നശേഷിക്കാർക്കായി പ്രത്യേക സർവിസ്
text_fieldsകൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ദിനത്തിൽ ഭിന്നശേഷിക്കാർക്കും അനാഥ കുട്ടികൾക്കുമായി പ്രത്യേക സർവിസ് നടത്തും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിെൻറ നേതൃത്വത്തിൽ സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിെൻറ സഹകരണത്തോടെയാകും ഇത് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ഒാട്ടത്തിന് ശേഷമുള്ള ആദ്യ സർവിസായിരിക്കും ഇവർക്ക് വേണ്ടി ഒരുക്കുന്നത്. ഇതിലേക്കായി കുട്ടികളെ വരും ദിവസങ്ങളിൽ െതരഞ്ഞെടുക്കും. മെട്രോ ഉദ്ഘാടനത്തിന് വിപുല പരിപാടികളാണ് തയാറാക്കുന്നത്.
ഉദ്ഘാടന തീയതി തീരുമാനിച്ചാൽ ഉടൻ ഇതിെൻറ വിശദാംശങ്ങൾ പ്രഖ്യാപിക്കും. മെട്രോയുടെ പരീക്ഷണ സർവിസുകൾ പുരോഗമിക്കുകയാണ്. ആറ് ട്രെയിനുകളും ഉൾപ്പെടുത്തിയുള്ള സർവിസ് തിങ്കളാഴ്ചയും തുടർന്നു. രാവിലെ ആറിന് തുടങ്ങിയ പരീക്ഷണ ഒാട്ടം രാത്രി പത്ത് വരെ നീണ്ടു. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ 25 മിനിറ്റുകൊണ്ട് ഓടിയെത്തി. പരീക്ഷണ ഒാട്ടം ഉദ്ഘാടന ദിവസംവരെ തുടരാനാണ് തീരുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
