മെട്രോ: പൊതുജനങ്ങൾക്ക് യാത്ര 19ന്; ആദ്യദിനം 219 ട്രിപ്
text_fieldsകൊച്ചി: പൊതുജനങ്ങൾക്ക് ടിക്കറ്റ് മുഖേന കൊച്ചി മെട്രോയിൽ തിങ്കളാഴ്ച മുതൽ യാത്ര ചെയ്യാം. ശനിയാഴ്ച രാവിലെ 10.35ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാലാരിവട്ടത്തുനിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചുമുള്ള സർവിസ് മാത്രമേ ഉണ്ടാകൂ.
ഞായറാഴ്ച അംഗീകൃത വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കും സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കുമായി കെ.എം.ആർ.എൽ ഒരുക്കുന്ന സ്നേഹ യാത്ര. മെട്രോ ശിലാസ്ഥാപന ചടങ്ങിൽ വിതരണം ചെയ്ത ടിക്കറ്റുള്ളവർക്ക് ഞായറാഴ്ച വൈകീട്ട് നാലുമുതൽ ആറുവരെ യാത്രക്ക് അവസരമുണ്ട്. ഇവർക്ക് പാലാരിവട്ടം, കളമശ്ശേരി, ആലുവ എന്നിവിടങ്ങളിൽനിന്ന് ട്രെയിനിൽ കയറാം.
തിങ്കളാഴ്ച മുതൽ രാവിലെ ആറിന് പാലാരിവട്ടത്തുനിന്നും ആലുവയിൽ നിന്നും ഒരേസമയം സർവിസ് തുടങ്ങും. രാത്രി 10ന് അവസാനിക്കുന്ന സർവിസിെൻറ ഭാഗമായി 219 ട്രിപ്പാണ് ഉണ്ടാവുക. ഒാരോ സർവിസും എട്ടുമുതൽ 20 വരെ മിനിറ്റ് ഇടവിട്ടായിരിക്കും. കേരളീയ കലാരൂപങ്ങളാൽ അലങ്കരിച്ച ട്രെയിനിലാകും ശനിയാഴ്ച പ്രധാനമന്ത്രിയുടെ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
