മെട്രോയിൽ മൗനം; കോട്ടയത്തെ തിരക്കിൽ ഉമ്മൻ ചാണ്ടി
text_fieldsകോട്ടയം: കൊച്ചി മെേട്രാക്ക് പ്രധാനമന്ത്രി പച്ചക്കൊടി വിശീയപ്പോൾ അതിെൻറ നിർമാണത്തിൽ നിർണായക പങ്കുവഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയത്ത് പരിപാടികളുടെ തിരക്കിലായിരുന്നു. ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കാതിരുന്ന അദ്ദേഹം ശനിയാഴ്ച മുഴുവൻ കോട്ടയത്തുതന്നെയായിരുന്നു. തിരുവനന്തപുരത്തുനിന്ന് ശബരി എക്സ്പ്രസിൽ രാവിലെ 10.30 കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം നേരെ പോയത് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലേക്ക്.
അന്തരിച്ച കോട്ടയം അതിരൂപത പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിക്ക് അന്തിമോപചാരം അർപ്പിച്ച് 20 മിനിറ്റോളം ചെലവിട്ടു. തുടർന്ന് കാരാപ്പുഴയിൽ ഒരു മരണാനന്തര ചടങ്ങിൽ പെങ്കടുത്തു. തുടർന്ന് വാകത്താനം, കടുത്തുരുത്തി എന്നിവിടങ്ങളിൽ പരിപാടികൾ. വീണ്ടും കോട്ടയത്തെത്തി മാർ കുര്യാക്കോസ് കുന്നശേരിയുെട സംസ്കാര ചടങ്ങിൽ മുഴുവൻ സമയവും പെങ്കടുത്തു.
രാത്രി ൈവകുംവരെയും അദ്ദേഹം പരിപാടികളുടെ തിരക്കിലായിരുന്നു. ഇതിനിടെ െകാച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിെനക്കുറിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം തേടിയെങ്കിലും ഒഴിഞ്ഞുമാറി. എല്ലാം ഇന്നലെ പറഞ്ഞിരുന്നല്ലോയെന്നായിരുന്നു മറുപടി. 20ന് ഡി.സി.സി സംഘടിപ്പിക്കുന്ന മെട്രോയിലെ ജനകീയ യാത്രയിൽ പെങ്കടുക്കും.
