കൊച്ചി മെട്രോ: വിവാദത്തിനില്ലെന്ന് ഉമ്മൻചാണ്ടി
text_fieldsകൊച്ചി: കൊച്ചി മെട്രോ ട്രെയിൻ യാത്രയിലും സോളാർ പദ്ധതി ഉദ്ഘാടന ചടങ്ങിലേക്കും സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെക്കുറിച്ച് വിവാദത്തിനില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിലെ വികസന പദ്ധതികളെ കുറിച്ച് വിവാദമുണ്ടാക്കാൻ താനില്ല. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങിയവ കേരളത്തിെൻറ സ്വപ്ന പദ്ധതികളാണ്. ഇവയെ കുറിച്ച് വിവാദത്തിനോ വിമർശനത്തിനോ താനില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വികസനപദ്ധതികളിൽ രാഷ്ട്രീയം പാടില്ല. വികസന പ്രവർത്തനങ്ങളിൽ എല്ലാവരെയും ഉൾക്കൊണ്ടാണ് തെൻറ സർക്കാർ മുന്നോട്ട് പോയത്. വിവാദങ്ങളുണ്ടാക്കി കേരളത്തിലെ സ്വപ്നപദ്ധതികളുടെ ശോഭ കെടുത്താൻ താൻ തയ്യാറല്ലെന്നും മുൻമുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ എൺപതാം ജന്മദിനത്തിൽ ആശംസ നേരാനായി അദ്ദേഹത്തിെൻറ വസതിയിലെത്തിയതായിരുന്നു ഉമ്മൻചാണ്ടി.
