Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെട്രൊ: ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം തീരാകളങ്കം -പി.സി. ജോർജ്
text_fieldsbookmark_border
കോട്ടയം: പ്രഥമയാത്രയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കേരളത്തിലെ മെട്രൊ ട്രയിൻ സർവിസിൻെറ ചരിത്രത്തിൽ തീരാകളങ്കമാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. ഉദ്ഘാടന വേദിയിൽ ഉമ്മൻ ചാണ്ടി ഉണ്ടാകുന്നത് േപ്രാട്ടോകോൾ ലംഘനമാണെന്ന വാദം സാങ്കേതികമായി നീതികരിക്കാം. എന്നാൽ, പ്രധാനമന്ത്രിക്കൊപ്പം പ്രഥമയാത്രയിൽ സംസ്ഥാന സർക്കാർ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമായിരുന്നു. വികസന കാര്യങ്ങളിൽ അന്ധമായ രാഷ്ട്രീയ വിരോധം കലർത്തുന്നതുകൊണ്ടാണ് കേരളത്തിെൻറ പുരോഗതി ഷട്ടിൽ സർവിസുപോലെ ഇഴയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം റെഡ്ക്രോസ് ഹാളിൽ കേരള യുവജനപക്ഷം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Next Story
