പ്രഖ്യാപനങ്ങളില്ലാതെ പ്രധാനമന്ത്രിയുടെ പ്രസംഗം
text_fieldsകൊച്ചി: ഇടവേളക്കുശേഷം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് സംസ്ഥാനത്തിന് അനുകൂല പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചവർക്ക് നിരാശ. പുതിയ പദ്ധതികളോ നിലവിലെ പദ്ധതികൾക്ക് ധനസഹായമോ പ്രഖ്യാപിക്കാതെ വികസനത്തെക്കുറിച്ചും കൊച്ചി മെട്രോയുടെ പ്രത്യേകതളെക്കുറിച്ചും മാത്രം പറഞ്ഞ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
12 മിനിറ്റിലധികം നീണ്ട പ്രസംഗത്തിെൻറ നല്ലൊരു ഭാഗവും പ്രധാനമന്ത്രി നീക്കിവെച്ചത് കൊച്ചിയെക്കുറിച്ചും കൊച്ചി മെട്രോയെക്കുറിച്ചും പറയാനാണ്. കൊച്ചിക്ക് വരാനിരിക്കുന്നത് നല്ല ദിനങ്ങളാണെന്നുമാത്രം പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. പ്രധാനമന്ത്രിയുടെ വരവിൽ ഏറെ പ്രതീക്ഷിച്ച കേരളത്തിനാകെട്ട ഇത് കനത്ത നിരാശ സമ്മാനിക്കുകയും ചെയ്തു.
