‘പ്രിയപ്പെട്ട സഹോദരന്മാരേ’; സദസ്സിനെ കൈയിലെടുത്ത് മോദി
text_fieldsകൊച്ചി: മലയാളത്തിൽ പ്രസംഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും സദസ്സിനെ കൈയിലെടുത്തു. കൊച്ചി മെട്രോ ഉദ്ഘാടന വേദിയിലായിരുന്നു ഇരുവരുടെയും മലയാളം പ്രസംഗം. ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എെൻറ പ്രിയപ്പെട്ട സഹോദരന്മാരേ, കൊച്ചി മെട്രോ ഉദ്ഘാടനത്തിെൻറ പ്രൗഢഗംഭീരമായ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ കൊച്ചിക്കാരെപ്പോലെതന്നെ ഞാനും സന്തോഷിക്കുന്നു, അഭിമാനം കൊള്ളുന്നു’ എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പ്രസംഗം ആരംഭിച്ചത് മലയാളത്തിലാണ്. ‘കേരളത്തിലെ എല്ലാവർക്കും എെൻറ നമസ്കാരം’ എന്ന് തുടങ്ങിയ അദ്ദേഹം മെട്രോക്ക് ആശംസകളും മലയാളത്തിൽ അറിയിച്ചു. ഇരുവരുടെയും മലയാളം ആളുകളിൽ കൗതുകമുണർത്തി.
