Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെേട്രാ ഉദ്ഘാടനം കാവിവത്കരിച്ചത് അവഹേളനം -യൂത്ത് ലീഗ്
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിെൻറ സ്വപ്നപദ്ധതിയായ മെേട്രാ ഉദ്ഘാടനം കാവിവത്കരിച്ചത് മലയാളികളോടുള്ള അവഹേളനമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിനെയും മറ്റു ജനപ്രതിനിധികളെയും മാറ്റിനിർത്തി ആദ്യ യാത്രയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനെ ഉൾപ്പെടുത്തിയത് കേരളത്തോടുള്ള വെല്ലുവിളിയാണ്.
േപ്രാട്ടോകോളിൽ ഉൾപ്പെടാത്ത വ്യക്തിയെ മാറ്റിനിർത്തണമെന്നാവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറാകാത്തതും പ്രതിഷേധാർഹമാണ്. പിണറായി വിജയൻ സംഘ്പരിവാറിെൻറ മുന്നിൽ മുട്ടുമടക്കിയത് പരിഹാസ്യമാണ്. കുമ്മനത്തിെൻറ സാന്നിധ്യം സംസ്ഥാന സർക്കാറിെൻറ അറിവോടെയല്ലെങ്കിൽ വലിഞ്ഞുകയറി വരുന്നവർക്കെല്ലാം കയറിയിരിക്കാനുള്ള വേദിയാണോ സർക്കാർ പരിപാടികളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Next Story
