യാത്രക്കാർക്കായി പ്രത്യേക യാത്രാ പാസ്സുകൾ പുറത്തിറക്കി കൊച്ചി മെട്രോ
text_fieldsകൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നിരന്തര അഭ്യർത്ഥന മാനിച്ച് പ്രത്യേക യാത്രാ പാസ്സുകൾ പുറത്തിറക്കുകയാണ് കൊച്ചി മെട്രോ. പ്രതിവാര, പ്രതിമാസ ട്രിപ്പ് പാസ്സുകളാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്.
വീക്ക്‌ലി പാസ്സിന് 700 രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ് ഈടാക്കുക. ഒരാഴ്ച്ചക്കാലം ഏത് സ്റ്റേഷനിൽ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് പ്രതിവാര യാത്ര പാസിന്റെ പ്രത്യേകത. പ്രതിമാസ ട്രിപ്പ് പാസ് മുപ്പത് ദിവസം ഏത് ദൂരവും യാത്രകളുടെ എണ്ണത്തിൽ പരിധികളില്ലാതെ ഉപയോഗിക്കാനാകും.
നാളെ മുതൽ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഈ യാത്രാ പാസ്സുകൾ ലഭ്യമാകും. ആക്സിസ് ബാങ്കുമായി ചേർന്നാണ് കൊച്ചി മെട്രോ പുതിയ യാത്രാ പാസ്സുകളും പൊതുജനങ്ങൾക്കായി തയാറാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാൽ ഈ പാസ്സുകൾ റീചാർജ്ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാം.

