Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി മെട്രോ: തിരക്ക്...

കൊച്ചി മെട്രോ: തിരക്ക് കുറഞ്ഞ സമയങ്ങളിൽ പകുതി നിരക്ക്​

text_fields
bookmark_border
Kochi Metro
cancel

കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളിൽ പകുതി നിരക്കിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി കൊച്ചി മെട്രോ. ഫ്ലെക്സി ഫെയർ എന്ന ഈ സംവിധാനം 20 മുതൽ നിലവിൽ വരുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. തിരക്ക് കുറഞ്ഞ സമയങ്ങളായ രാവിലെ ആറ് മുതൽ എട്ട് മണി വരെയും രാത്രി എട്ട് മുതൽ 10.50 വരെയും എല്ലാ യാത്രക്കാർക്കും യാത്ര നിരക്കി​െൻറ 50 ശതമാനം ഡിസ്‌കൗണ്ടാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്. യാത്ര നിരക്ക് കുറക്കണമെന്ന ഉപഭോക്താക്കളുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഫ്ലെക്സി ഫെയർ സിസ്​റ്റത്തിൽ കൊച്ചി വൺ കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിെൻറ കാഷ് ബാക്ക് ലഭിക്കും. ക്യു.ആർ ടിക്കറ്റുകൾ, കൊച്ചി വൺ കാർഡ്, കൊച്ചി വൺ കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Metro
News Summary - Kochi Metro: Half fare during off-peak hours
Next Story