മരട് ഫ്ലാറ്റുകൾ പൊളിച്ചേ തീരൂ; സുപ്രീംകോടതിയുടെ അന്ത്യശാസനം
text_fieldsന്യൂഡൽഹി: കൊച്ചിയിലെ മരടിൽ തീരപരിപാലന നിയമം ലംഘിച്ചു നിർമിച്ച അഞ്ചു ഫ്ലാറ്റുകൾ ഇൗ മാസം 20നകം പൊളിച്ചു നീക്കി റിപ്പോർട്ട് നൽകാൻ സുപ്രീംകോടതിയുടെ അന്ത്യശാസനം. ഉത ്തരവ് നടപ്പാക്കാൻ മടിക്കുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 23ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും നിർദേശിച്ചു. േഹാളിഡെ ഹെറിേറ്റജ്, ഹോളിഡെ ഫെയ്ത്ത്, ജെയിൻ ഹൗസിങ്, ആൽഫ വെഞ്ചേഴ്സ്, കായലോരം അപ്പാർട്ട്മെൻറ്സ് എന്നിവയാണ് പൊളിച്ചു നീക്കേണ്ട ഫ്ലാറ്റ് സമുച്ചയങ്ങൾ. 500ൽപരം ഫ്ലാറ്റുടമകളാണ് ഇതിലെല്ലാമായി ഉള്ളത്. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്ന ഫ്ലാറ്റുടമകളുടെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
ഫ്ലാറ്റ് നിർമാതാക്കളെ മാത്രമാണ്, തങ്ങളെ കേട്ടിട്ടില്ലെന്ന വാദമുയർത്തി തിരുത്തൽ ഹരജിയുമായി സുപ്രീംകോടതിയെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകൾ.
തീരനിയമം ലംഘിച്ചു കായലോരത്ത് നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യം വെച്ചുതാമസിപ്പിക്കുന്ന തന്ത്രങ്ങളാണ് ഉണ്ടാകുന്നതെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച കുറ്റപ്പെടുത്തി.
സംസ്ഥാനം സുപ്രീംകോടതി വിധി ലംഘിച്ചു. അതിസാഹസമൊന്നും വേണ്ട. ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരായ സ്റ്റേ താൻ തള്ളിയപ്പോൾ, അവധിക്കാല ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയാണ് ചെയ്തത്. മുതിർന്ന അഭിഭാഷകരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. പണം മാത്രമാണോ നിങ്ങൾക്ക് എല്ലാം? -ജസ്റ്റിസ് അരുൺ മിശ്ര രോഷത്തോടെ ചോദിച്ചു.
2006ൽ നിർമാണാനുമതി നൽകിയ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന് മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിരുന്നു. അതു നടപ്പാക്കാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് ഇപ്പോൾ അന്ത്യശാസനം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
