കൊച്ചിയിൽനിന്ന് ഇസ്രായേലിലേക്ക് നേരിട്ട് വിമാന സർവിസ്
text_fieldsനെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ഇസ്രായേലിലേക്ക് ശനിയാഴ്ച മുതൽ നേരിട്ട് വിമാന സർവിസ്. ശനി, ചൊവ്വ ദിവസങ്ങളില ാണ് ഇസ്രായേൽ സർവിസ്.ഇസ്രായേൽ എയർലൈൻസായ അർക്കിയ ആണ് കൊച്ചിയിൽനിന്ന് തെൽഅവീവിലേക്ക് നേരിട്ട് സർവിസ് നടത്തുന ്നത്.
വെള്ളി, തിങ്കൾ ദിവസങ്ങളിൽ ഇസ്രായേൽ സമയം രാത്രി 8.45ന് തെൽ അവീവിൽനിന്ന് പുറപ്പെടുന്ന വിമാനം ശനി, ചൊവ്വ ദിവസങ്ങളിൽ രാവിലെ 7.50ന് കൊച്ചിയിൽ എത്തും. അതേ ദിവസങ്ങളിൽ രാത്രി 9.45ന് മടങ്ങും. ശനിയാഴ്ച തെൽ അവീവിൽനിന്നെത്തുന്ന ആദ്യവിമാനത്തിന് വരവേൽപ് നൽകും.
കൊച്ചി വിമാനത്താവളത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് ഗൾഫ് മേഖലക്ക് പടിഞ്ഞാറുഭാഗത്തേക്ക് വിമാന സർവിസ് തുടങ്ങുന്നത്. ആറുമണിക്കൂറാണ് പറക്കൽ സമയം. കേരളത്തിൽനിന്ന് ഇതുവരെ ഇസ്രായേലിലേക്ക് നേരിട്ട് സർവിസുണ്ടായിരുന്നില്ല. ഇസ്രായേലിലേക്കുള്ള തീർഥാടകർ ഗൾഫ് വിമാനത്താവളങ്ങളിൽനിന്ന് ജോർഡനിൽ എത്തി അവിടെനിന്ന് 15 മണിക്കൂറോളം ബസ് യാത്ര ചെയ്താണ് ജറൂസലമിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
