സൈബർ കോൺഫറൻസിന് ഒരുങ്ങി കൊച്ചി
text_fieldsകോഴിക്കോട് : സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ ശിൽശാലകൾ ഈ മാസം 21, 22 തീയതികളിൽ നടക്കും. സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനങ്ങളും നൽകും.
23 ന് നടക്കുന്ന ചടങ്ങിൽ കോൺഫറൻസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തും. കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽ കാന്ത് സ്വാഗതം ആശംസിക്കും.
ചടങ്ങിൽ വെച്ച് കേരള പോലീസ് പുറത്തിറക്കുന്ന ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിൾ മുഖ്യമന്ത്രി പുറത്തിറക്കും. 24 ന് നടക്കുന്ന സി.സി.എസ്.ഇ ട്രാക്കിന്റെ ഉദ്ഘാടനം നോബൽ പ്രൈസ് ജേതാവ് കൈലാസ് സത്യാർഥിയാണ് നിർവഹിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എൻ.ജി.ഒ സംഘടനയായ ബച്പൻ ബചാവോ ആന്തോളന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമണങ്ങളും, ചൈൽഡ് ട്രാഫിക്കിംഗ്, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുഴുവൻ ദിന ശിൽപശാലയും സംഘടിപ്പിക്കും.
അവരോടൊപ്പം ഇന്റർ നാഷണൽ സെൻട്രൽ ഫോർ മിസിംഗ് ആന്റർ എക്സ്പോറ്റഡ് ചിൾഡ്രൻ വൈസ് പ്രസിഡന്റ് ഗുരീർമോ ഗലാസിയാ, ജോനാതൻ റോസ് - (ഓസ്ട്രേലിയൻ പോലീസ്), റോബർട്ട് ഹോൾനസ് - (ബ്രിട്ടീഷ് ക്രൈം ഏജൻസി പ്രതിനിധി) എന്നിവർ പങ്കെടുക്കും.
സൈബർ കുറ്റകൃത്യ രംഗത്തെ ആഗോള അന്വേഷണത്തിന്റെ സാധ്യതകൾക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ വിദേശ പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ ചർച്ചയും നടത്തും. 24 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിത്ഥിയായിരിക്കും.
കോൺഫറൻസിനോട് അനുബന്ധിച്ച് കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൂട്ട് പദ്ധതി കൊച്ചി മേഖല ഔദ്യോഗിക ഉദ്ഘാനം 22ന് ഐഎംഎ ഹാളിൽ ബഹു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കും , അധ്യാപകർക്കും, രക്ഷിതാക്കൾക്കും വേണ്ടിയുള്ള ബോധവത്കരണം നൽകുന്ന പരിപാടിയാണ് ഐഎഎ ഹാളിൽ നടക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് കോൺഫറൻസുകളും വെർച്വലിൽ നടന്നപ്പോൾ ആഗോള തലത്തിലുള്ള സൈബർ വിദഗ്ധർക്ക് വീണ്ടും നേരിട്ട് ഒത്തുകൂടാനുള്ള വേദി കൂടിയാകുകയാണ് ഇത്തവണത്തെ കോൺഫറൻസ്.കോവിഡിനെ തുടർന്ന് ഓൺലൈൻ പഠനവും, ബിസിനസ് രംഗത്തുമെല്ലാം ഉണ്ടായ കുതിച്ച് ചാട്ടത്തിനൊപ്പം തന്നെ സൈബർ രംഗത്തെ കുറ്റകൃത്യങ്ങളും വർധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റുള്ള കുറ്റകൃത്യങ്ങളിൽ ഏറിയ പങ്കിനും അതാണ് രാജ്യങ്ങളിലെ പോലീസിനും, നിയമസംവിധാനത്തിനും നടപടി എടുക്കാമെന്നിരിക്കെ സൈബർ രംഗത്തെ ആഗോള കുറ്റ കൃത്യങ്ങൾക്ക് എല്ലാ രാജ്യക്കാരുടേയും സഹകരണത്തോടെ മാത്രമേ തടയിടാനാകൂ.
ഓൺലൈൻ സേവനങ്ങളും, പഠനങ്ങളും സർവ സാധാരണമായതോടെ അന്വേഷണ ഏജൻസികൾക്ക് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ മൊബൈൽ ഉപയോഗിക്കുന്നവർക്കു പോലും സൈബർ രംഗത്തെ സുരക്ഷയ്ക്ക് പ്രാധാന്യം ലഭിക്കേണ്ട തരത്തിലുള്ള ആശയ വിനിമയമാണ് ഈ കോൺഫറൻസിൽ നടക്കുന്നത്. അതിനാൽ എല്ലാ മേഖലയിൽപ്പെട്ടവരും ഈ കോൺഫറൻസിന്റെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് കൊക്കൂൺ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മനോജ് എബ്രഹാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

