കൊച്ചി അതിസുരക്ഷ മേഖല പട്ടികയിൽ
text_fieldsന്യൂഡല്‍ഹി: കൊച്ചി ഉൾപ്പെടെ 10 സ്ഥലങ്ങളെ രാജ്യത്തെ അതിസുരക്ഷ മേഖലയാക്കി കേന്ദ്ര സർക്കാർ. രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ രണ്ടു മേഖലകള്‍ വീതവും കേരളം, തെലങ്കാന, ഛത്തിസ്ഗഢ്, അന്തമാന്‍-നികോബാര്‍ ദ്വീപുകളില്‍ ഓരോ മേഖലയുമടക്കം 10 പ്രദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി അതിസുരക്ഷ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊച്ചി നാവിക ആസ്ഥാനം, കപ്പല്‍ശാല, എം.ജി റോഡ്, കണ്ടെയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍, നേവൽ ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, ക്വാര്‍ട്ടേഴ്സ്, കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈവേയും വാക്‌വേയും, നാവിക വിമാനത്താവളം എന്നിവ ഉൾപ്പെടുന്നതാണ് അതിസുരക്ഷ മേഖല.
പ്രതിരോധ മന്ത്രാലയത്തിന്‍റെ സ്ഥാപനങ്ങളും കേന്ദ്ര സ്ഥാപനങ്ങളുമാണ് ഇതിൽപെടുന്നത്. ഇവിടങ്ങളില്‍ അതിരഹസ്യ സ്വഭാവ നിയമം ബാധകമായിരിക്കും. പ്രതിഷേധം, ചിത്രീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. ഈ മേഖലയുടെ വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്ന് ആഭ്യന്തര മന്ത്രാലയവിജ്ഞാപനത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

