Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂണുപോലെ പെരുകുന്ന സ്പാകൾ; ലൈസൻസ് എവിടെ?

text_fields
bookmark_border
കൂണുപോലെ പെരുകുന്ന സ്പാകൾ; ലൈസൻസ് എവിടെ?
cancel

കൊച്ചി: 2025 മേയ്: ലഹരി പരിശോധനക്കിടെ വൈറ്റിലയിലെ ഫോർ സ്റ്റാർ ഹോട്ടലിലെ സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ ഇടനിലക്കാരനും 11 യുവതികളും പിടിയിലായി. 2024 ഡിസംബർ: എറണാകുളം നോർത്തിനടുത്തുള്ള സ്പായിൽ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 2024 ഡിസംബർ: കടവന്ത്രയിൽ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പിൽ പങ്കാളികളായ രണ്ടു പൊലീസുകാർ അറസ്റ്റിൽ. 2025 സെപ്റ്റംബ: സ്പായിൽ ബോഡി മസാജിങ്ങിനു പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി എ.ആർ ക്യാമ്പിലെ പൊലീസുകാരനിൽനിന്ന് നാലു ലക്ഷം തട്ടിയ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ.. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കൊച്ചി നഗരത്തിലെ സ്പാകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ ചിലതു മാത്രമാണിത്.

അനുനിമിഷം വളരുന്ന കൊച്ചി നഗരത്തിൽ കൂണുപോലെ മുളച്ചുപൊങ്ങുകയാണ് സ്പാകളും മസാജ് പാർലറുകളും. നഗരത്തിൽ എത്രയെണ്ണം പ്രവർത്തിക്കുന്നുവെന്നതിനു പോലും ഔദ്യോഗിക കണക്കുകളില്ല. മിക്കവയും പ്രവർത്തിക്കുന്നത് ലൈസൻസോ ഔദ്യോഗിക രേഖകളോ ഇല്ലാതെയാണെന്ന് അധികൃതരും സ്പാ ഉടമകളുടെ അസോസിയേഷനുകളുമെല്ലാം ചൂണ്ടിക്കാട്ടുന്നു. 400ഓ‍ളം സ്പാകളുണ്ടെന്നും, അതല്ല 700ഓളമെന്നുമാണ് അനൗദ്യോഗിക കണക്കുകൾ.

കൊച്ചിയിലുൾപ്പെടെ നിരവധി അനധികൃത സ്പാകൾ പ്രവർത്തിക്കുന്നുണ്ടെന്നത് വ്യാഴാഴ്ച ആഭ്യന്തര മന്ത്രിതന്നെ തുറന്നു പറഞ്ഞു. ചില സ്പാ നടത്തിപ്പുകാരുമായി പൊലീസുകാർക്കു വരെ ഇടപാടുകളുള്ളതിന്‍റെ വാർത്തകൾ പുറത്തുവന്നിരുന്നു. നഗരത്തിലെ ക്രിമിനൽ കേസ് പ്രതികളും ഗുണ്ടകളുമെല്ലാം സ്പാ നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും കൂട്ടത്തിമുണ്ട്.

നന്നായി പ്രവർത്തിക്കുന്നവക്കും ചീത്തപ്പേര്...

ലൈസൻസ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഡി.എം.ഒ സർട്ടിഫിക്കറ്റ്, കൂടാതെ മറ്റു ബിസിനസുകൾക്കു വേണ്ട രേഖകൾ, ജീവനക്കാരുടെ അനുബന്ധ രേഖകൾ തുടങ്ങിയ അടിസ്ഥാന രേഖകൾ വേണം ഒരു സ്പാ തുടങ്ങാൻ. ഇത്തരത്തിൽ മികച്ച രീതിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. എന്നാൽ, പലപ്പോഴും ചിലരുടെ നിയമവിരുദ്ധ, അനധികൃത പ്രവർത്തനങ്ങൾ ഈ മേഖലയെ ഒന്നാകെ ബാധിക്കുന്നതായി സ്പാ ഉടമകളുടെ സംഘടന നേതൃത്വംതന്നെ വ്യക്തമാക്കുന്നു. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥാപനങ്ങൾ കൃത്യമായ അന്വേഷണം നടത്തി പൂട്ടിക്കണം. ചിലയിടങ്ങളിൽ ഗുണ്ടാ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ഇടപാടുകളും നടക്കുന്നുണ്ട്. ഇത്തരത്തിൽ കുറച്ചുപേരുടെ പ്രവൃത്തി കാരണം സ്പാ എന്നു കേൾക്കുമ്പോൾ തന്നെ സംശയവും തെറ്റിദ്ധാരണകളുമുണ്ടാകുന്നതായി സ്പാ വെൽനസ് ഡവലപ്മെന്റ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് കെ. റിൻഷാദ്, സെക്രട്ടറി എസ്. അനീഷ്, നാസർ ബാബു എന്നിവർ പറഞ്ഞു.

ശ്രീരാജിനെതിരെ മുമ്പും പരാതി

കളമശ്ശേരി കൂട്ട ബലാത്സംഗ കേസിലെ മുഖ്യപ്രതി ശ്രീരാജിന്‍റെ സ്പായിൽ ലഹരി മരുന്ന് ഇടപാടുകളുണ്ടെന്ന് ചിലർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.ഡബ്ലിയു.ഡി.ഡബ്ലിയു.എ ഭാരവാഹികൾ കഴിഞ്ഞ വർഷം പൊലീസ് കമീഷണർക്ക് പരാതി നൽകുകയും കളമശ്ശേരി പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. നാല് സ്പാകളാണ് ഇയാളുടെ പേരിലുള്ളതെന്നാണ് ഔദ്യോഗിക വിവരമെങ്കിലും ബിനാമി പേരിലും മറ്റുമായി വേറെയുമുണ്ട്. ഇയാളുടെ സ്ഥാപനത്തിൽനിന്ന് ജോലി ഒഴിവാക്കി വന്നവർ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

ലൈസൻസില്ലാത്തവ ഏറെയും എറണാകുളത്ത് -മന്ത്രി

സ്പായുടെ മറവിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും ഇതിനായി ഡി.ജി.പിയെ ചുമതലപ്പെടുത്തിയെന്നും ആ‍ഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കളമശ്ശേരി സ്പാ കൂട്ടബലാത്സംഗകേസിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്പായുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ലൈംഗികാതിക്രമങ്ങളും ആളുകളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും സംബന്ധിച്ച് പരാതി ലഭിക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാവില്ല. ലൈസൻസില്ലാതെ, സ്പാ എന്ന ബോർഡ് മാത്രം വെച്ച് പ്രവർത്തിക്കുന്നുണ്ട്. ഇത് ഏറ്റവും കൂടുതൽ എറണാകുളം കേന്ദ്രീകരിച്ചാണ്. കൂടാതെ കോഴിക്കോട്ടും തിരുവനന്തപുരത്തെ ചില സ്ഥലങ്ങളിലുമുണ്ട്. ശക്തമായ പൊലീസ് നടപടി ഇക്കാര്യത്തിലുണ്ടാകും-അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drug Rings Exposed In Spas
Next Story