മദ്യലഹരിയിൽ വീടിന് തീ കൊളുത്തി വയോധികയെ കൊലപ്പെടുത്തി
text_fieldsകൊച്ചി: മദ്യലഹരിയിൽ വീടിന് തീ കൊളുത്തി വയോധികയെ കൊലപ്പെടുത്തി. വൈറ്റില മേജര്‍ റോഡ് നേരേവീട്ടില്‍ മേരി ജോസഫാണ് (81) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിെൻറ ആദ്യ ഭാര്യയിലെ മകന് തങ്കച്ചന് എന്ന സേവ്യറിനെ മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാൾ മേരിയെ വീട്ടിനുള്ളിലാക്കി കതകടച്ചശേഷം വീടിന് തീ കൊളുത്തുകയായിരുന്നെന്നാണ് വിവരം.
ശനിയാഴ്ച രാത്രി 10.45ഒാടെയാണ് സംഭവം. ഓടിട്ട വീട് പൂര്‍ണമായും കത്തി നശിച്ചു. ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍നിന്ന് രണ്ട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ യൂനിറ്റുകള്‍ എത്തി തീയണച്ചശേഷമാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മേരിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തീകൊളുത്തിയ പഴയ കുടുംബവീടിന് ചേർന്നുതന്നെ പുതിയ വീടുവെച്ച് അതിലാണ് തങ്കച്ചനും ഭാര്യയും താമസിക്കുന്നത്. തങ്കച്ചൻ മദ്യപിച്ചെത്തി മേരിയുമായി വഴക്കുകൂടുക പതിവായിരുെന്നന്ന് അയൽവാസികൾ പറഞ്ഞു. സ്വത്ത് സംബന്ധിച്ച തർക്കത്തിെൻറ പേരിലായിരുന്നു കലഹം.
