Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിലുണ്ട് 4000...

കൊച്ചിയിലുണ്ട് 4000 കുന്നംകുളം വോട്ട്; വ്യാജനല്ല, ഒറിജിനൽ

text_fields
bookmark_border
ernakulam market candidates poster
cancel
camera_alt

കുന്നംകുളം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ, യു.ഡി.എഫ് സ്ഥാനാർഥി കെ.ജയശങ്കർ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എറണാകുളം മാർക്കറ്റിൽ പതിച്ച പോസ്​റ്ററുകൾ

കൊ​ച്ചി: കു​ന്നം​കു​ള​ത്തെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ൽ എ​ന്തു​കാ​ര്യ​മെ​ന്ന്​ ചോ​ദി​ക്കാ​ൻ വ​ര​​ട്ടെ. ഇ​വി​ട​ത്തെ വ്യാ​പാ​ര​സി​രാ കേ​ന്ദ്ര​മാ​യ ബ്രോ​ഡ്​​വേ​യി​ലെ മു​ക്കി​ലും മൂ​ല​യി​ലും കു​ന്നം​കു​ളം മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ നി​റ​ഞ്ഞു​നി​ൽ​പ്പു​ണ്ട്.

എ​ൽ.​ഡി.​എ​ഫി​െൻറ എ.​സി. മൊ​യ്​​തീ​​നും യു.​ഡി.​എ​ഫി​െൻറ കെ. ​ജ​യ​ശ​ങ്ക​റും ഇ​വി​ട​ത്തെ ചു​വ​രു​ക​ളി​ൽ പോ​സ്​​റ്റ​റാ​യി വോ​ട്ടു​ചോ​ദി​ക്കു​ന്നു.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ കെ. ​ജ​യ​ശ​ങ്ക​ർ കു​ന്നം​കു​ള​ത്തെ പ്ര​ചാ​ര​ണ ചൂ​ടി​ൽ​നി​ന്ന്​ ഓ​ടി​യെ​ത്തി ബ്രോ​ഡ്​​വേ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി വോ​ട്ടു​തേ​ടി.

'വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മാ​യി 4000 കു​ന്നം​കു​ളം വോ​ട്ട​ർ​മാ​ർ കൊ​ച്ചി​യി​ൽ ഉ​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്​' -സ്ഥാ​നാ​ർ​ഥി​ക്ക്​ ഒ​പ്പം വ​ന്ന കോ​ൺ​ഗ്ര​സ്​ ​േബ്ലാ​ക്ക്​ സെ​ക്ര​ട്ട​റി സി.​വി. ജോ​യ്​ പ​റ​യു​ന്നു.

പൂ​ക്കാ​ര​ൻ​മു​ക്കി​ൽ​നി​ന്ന്​ തു​ട​ങ്ങി​യ വോ​ട്ട​ഭ്യ​ർ​ഥ​ന ജ്യൂ​സ്​​ട്രീ​റ്റി​ലും മ​റ്റ്​ ഇ​ട​വ​ഴി​ക​ളി​ലും ക​ട​ന്ന്​ മു​ന്നേ​റി. എ​ൻ.​എം. റ​ഫീ​ക്ക്​, ബി​ജു സി. ​ജോ​ബി, ഷി​ബു അ​ന്തി​ക്കാ​ട്​, സ​ജു​ ഡേ​വി​സ്​, സാം​സ​ൺ വാ​ഴ​പ്പ​ള്ളി, ജെ​ബി​സ​ൺ, കെ.​സി. സു​നീ​ഷ്​, ടെ​റീ​ഷ്​ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ടി.​ജെ. വി​നോ​ദ്​, എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഷാ​ജി ജോ​ർ​ജ്​ എ​ന്നി​വ​രു​ടെ പോ​സ്​​റ്റ​റു​ക​ൾ​ക്കൊ​പ്പം കു​ന്നം​കു​ളം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​തും ചു​മ​രു​ക​ളി​ൽ നി​റ​ഞ്ഞ കാ​ഴ്​​ച കൗ​തു​കം പ​ക​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulamkochiassembly election 2021
News Summary - Kochi has 4000 Kunnamkulam votes; Not fake, original
Next Story