Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ വൻ...

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; ആംപ്യൂളുകളും ഗുളികയും പിടിച്ചെടുത്തു ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; ആംപ്യൂളുകളും ഗുളികയും പിടിച്ചെടുത്തു  ഒരാൾ അറസ്​റ്റിൽ
cancel

കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​ൻ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​ൻ മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​ര​വു​മാ​യി ഒ​രാ​ളെ എ​ക്​​സൈ​സ്​ സം​ഘം പി​ടി​കൂ​ടി. പ​ള്ളു​രു​ത്തി പെ​രു​മ്പ​ട​പ്പു​കോ​ണം ക​ട്ട​ത്ത​റ വീ​ട്ടി​ൽ ഗു​ലാ​ബാ​ണ്​ (46) 503 ആം​പ്യൂ​ളും 140 നൈ​ട്ര​െ​സ​പാം ഗു​ളി​ക​യു​മാ​യി പി​ടി​യി​ലാ​യ​ത്.​ ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്ത്​ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ല​ഹ​രി​വേ​ട്ട​യാ​ണി​തെ​ന്ന്​ എ​ക്​​സൈ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ക്സൈ​സ്​ ക​മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സി​ങ്ങി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ്​ ക​മീ​ഷ​ണ​ർ എ.​എ​സ്. ര​ഞ്ജി​ത്, അ​സി. എ​ക്സൈ​സ്​ ക​മീ​ഷ​ണ​ർ ടി.​എ. അ​ശോ​ക് കു​മാ​ർ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​ക്സൈ​സ്​ എ​ൻ​ഫോ​ഴ്സ്​​മ​​െൻറ്​ ആ​ൻ​ഡ്​ ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്​​പെ​ഷ​ൽ സ്​​ക്വാ​ഡും എ​ക്സൈ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്.

തോ​പ്പും​പ​ടി പ​ന​യ​പ്പി​ള്ളി ഗോ​ൾ​ഡ​ൻ​മു​ക്കി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഗു​ലാ​ബ്​ മു​മ്പും മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ പ്ര​തി​യാ​ണ്. മ​യ​ക്കു​മ​രു​ന്ന്​ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം വി​ത​ര​ണം ചെ​യ്യു​ക​യാ​ണ്​ പ​തി​വ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന്​ കു​ത്തി​വെ​ച്ചു​കൊ​ടു​ക്കു​ന്ന പ്ര​തി ഒ​രേ സി​റി​ഞ്ചാ​ണ് ഇ​തി​ന്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത 503 ആം​പ്യൂ​ളു​ക​ളി​ൽ 1006 ഗ്രാം ​ബൂ​പ്രി​നോ​ർ​ഫി​ൻ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന​ക്ക്​ സ്​​പെ​ഷ​ൽ സ്​​ക്വാ​ഡ് എ​ക്സൈ​സ്​ സി.​െ​എ ബി. ​സു​രേ​ഷ് നേ​തൃ​ത്വം ന​ൽ​കി. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എ.​എ​സ്. ജ​യ​ൻ, കെ.​ആ​ർ. രാ​മ​പ്ര​സാ​ദ്, എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന്, അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ 9400069550, 9400069551, 0484 2397480 ന​മ്പ​റു​ക​ളി​ൽ വി​വ​രം ന​ൽ​ക​ണ​മെ​ന്ന്​ എ​ക്​​സൈ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsdrugmalayalam news
News Summary - kochi drug- kerala news
Next Story