Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നറിയിപ്പില്ലാതെ...

മുന്നറിയിപ്പില്ലാതെ സർവിസ്​ റദ്ദാക്കി; യാത്രക്കാർ പ്രതിഷേധിച്ചു

text_fields
bookmark_border
മുന്നറിയിപ്പില്ലാതെ സർവിസ്​ റദ്ദാക്കി; യാത്രക്കാർ പ്രതിഷേധിച്ചു
cancel

നെടുമ്പാശ്ശേരി: മുന്നറിയിപ്പില്ലാതെ സർവിസ്​ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ജെറ്റ് എയർവേസിൽ യാത്രചെയ്യാനെത്തിയവർ കൗണ്ടറിനുമുന്നിൽ കുത്തിയിരിപ്പ് നടത്തി. രാവിലെ 7.20ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന സർവിസാണ് റദ്ദാക്കിയത്. യാത്രക്കാരെ സുരക്ഷപരിശോധന പൂർത്തിയാക്കി ഹാളിൽ പ്രവേശിപ്പിച്ചശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയിക്കുന്നത്.

ഡൽഹിയിൽ നടക്കുന്ന പ്രിൻറ് എക്സ്​പോയിൽ പ്രതിനിധികളായി പങ്കെടുക്കേണ്ട ഏതാനുംപേരും ഈ വിമാനത്തിലുണ്ടായിരുന്നു.പകരം സംവിധാനമേർപ്പെടുത്താതെ തങ്ങൾ വിമാനത്താവളത്തിൽനിന്ന്​ പുറത്തുകടക്കുകയില്ലെന്ന പ്രഖ്യാപനവുമായി യാത്രക്കാർ ഓഫിസിനുമുന്നിൽ കുത്തിയിരുന്നു. തുടർന്ന് പൊലീസും സി.ഐ.എസ്​.എഫും ഇടപെട്ട് അത്യാവശ്യം പോകേണ്ട യാത്രക്കാരെ മറ്റ് ചില വിമാനങ്ങളിൽ യാത്രയാക്കി.

യാത്രക്കാർ കുറവെന്നപേരിൽ വിമാനം റദ്ദാക്കൽ പതിവാകുന്നു
നെടുമ്പാശ്ശേരി: കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചശേഷം യാത്രക്കാർ കുറവെന്നപേരിൽ സർവിസുകൾ വെട്ടിക്കുറക്കുന്ന പ്രവണത തുടരുന്നു. വിമാനക്കമ്പനികളുടെ നടപടിമൂലം കുടുംബമായി വിനോദയാത്രയും മറ്റും ലക്ഷ്യമിടുന്നവരടക്കം നിരവധിപേരാണ്​ പ്രതിസന്ധിയിലാവുന്നത്​. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിക്കുന്ന വിമാനക്കമ്പനികൾ പലതും രണ്ടോ മൂന്നോ മാസം കഴിഞ്ഞുള്ള തീയതിയാണ്​ യാത്രക്കായി നൽകാറുള്ളത്​. വിമാനക്കമ്പനികൾ ആകെയുളള സീറ്റുകളിൽ നിശ്ചിത ശതമാനം മാത്രമേ ഇത്തരത്തിൽ കുറഞ്ഞനിരക്കിന് വിതരണം ചെയ്യുകയുള്ളൂ. ശേഷിക്കുന്ന ടിക്കറ്റുകൾക്ക് ഉയർന്ന നിരക്ക് ഈടാക്കുകയും ചെയ്യും.

എന്നാൽ, ഇത്തരം ദിവസങ്ങളിൽ കൂടിയ നിരക്കിനുളള ടിക്കറ്റുകൾ വിറ്റഴിക്കപ്പെടാതെ വരുമ്പോഴാണ് സർവിസ്​ നഷ്​ടമാകുമെന്ന് കണ്ട് റദ്ദാക്കുന്നത്. എന്തെങ്കിലും സാങ്കേതികത്തകരാർ വിമാനത്തിന് സംഭവിച്ചെന്ന് യാത്രക്കാരോട് പറയുകയും ചെയ്യും. നിരക്ക് തിരികെ നൽകിയാലും സർവിസ്​ നടത്തുന്നതിനേക്കാൾ ചെലവ് കുറയുമെന്നാണ് വിമാനക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. പ്രഖ്യാപിക്കപ്പെട്ട സർവിസുകൾ യാത്രക്കാർ കുറവെന്ന പേരിൽ റദ്ദാക്കരുതെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷ​​​​െൻറ കർശന നിർദേശമുണ്ടെങ്കിലും വിമാനക്കമ്പനികൾ ഇത് കാറ്റിൽപറത്തുകയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnedumbassery airportmalayalam newsKochi-Delhi Flight
News Summary - Kochi-Delhi Airport Flight Cancelled Without Notice-Kerala News
Next Story